Advertisement

യുവജനക്ഷേമ ബോര്‍ഡ് പഞ്ചായത്ത് തലത്തില്‍ കൃഷിക്ക് നേതൃത്വം നല്‍കും

May 2, 2020
Google News 0 minutes Read

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വന്നേക്കാവുന്ന ഭക്ഷ്യ ക്ഷാമം നേരിടാന്‍ എല്ലാവരും കൃഷി ചെയ്യാന്‍ മുന്നിട്ടിറങ്ങണം എന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഈ ആഹ്വാനം ഏറ്റെടുത്ത് യുവജനങ്ങളില്‍ കൃഷി പ്രോത്സാഹനത്തിനായി യുവജനക്ഷേമ ബോര്‍ഡ് പഞ്ചായത്ത് തലത്തില്‍ കൃഷിക്ക് നേതൃത്വം നല്‍കും.

500 പഞ്ചായത്തുകളില്‍ അറുനൂറോളം കോ ഓര്‍ഡിനേറ്റര്‍മാര്‍ കൃഷിക്ക് നേതൃത്വം കൊടുക്കും. ഒരോ പഞ്ചായത്തിലും പ്രദേശത്തെ ക്ലബ്ബുകളെ ഉള്‍പെടുത്തി ചുരുങ്ങിയത് 50 കേന്ദ്രങ്ങളില്‍ കൃഷി തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം യുവജനക്ഷേമ ബോര്‍ഡ് സംസ്ഥാന ഓഫീസില്‍ വൈസ് ചെയര്‍മാന്‍ പി ബിജു നിര്‍വഹിച്ചു.

നേരത്തെ വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള തരിശ് ഭൂമികളിലെ കൃഷിക്ക് തുടക്കമായിരുന്നു. 36 സ്ഥാപനങ്ങളുടെ കൈവശമുള്ള 307 ഏക്കർ ഭൂമിയിലാണ് വിവിധ കാര്‍ഷികവിഭവങ്ങള്‍ കൃഷി ചെയ്യുക. കാര്‍ഷിക രംഗത്തെ ഉത്പാദനം വര്‍ധിപ്പിച്ച്, വരാന്‍ സാധ്യതയുള്ള ഭക്ഷ്യക്ഷാമത്തെ നേരിടുകയാണ് ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here