കണ്ണൂരില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടു

ഇതര സംസ്ഥാന തൊഴിലാളികളുമായി കണ്ണൂരില്‍ നിന്ന് ബിഹാറിലേക്കുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1140 തൊഴിലാളികളാണ് ട്രെയിനിലുള്ളത്.കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് ട്രെയിന്‍ പുറപ്പെട്ടത്.

കണ്ണൂര്‍ കളക്ടര്‍ ടിവി സുഭാഷിന്റെ നേതൃത്വത്തില്‍ തൊഴിലാളികളെ യാത്രയയച്ചു. കെഎസ്ആര്‍ടിസി ബസുകളിലാണ് തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. കണ്ണൂരില്‍ നിന്ന് ബിഹാറിലേക്കുള്ള രണ്ടാമത്തെ ട്രെയിന്‍ നാളെ വൈകീട്ട് പുറപ്പെടും.

 

Story Highlights- first train left Kannur with other state workers, lockdown, covid19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top