കൊവിഡ് കേസുകളിൽ രാജ്യത്ത് വൻ കുതിച്ചുകയറ്റം

ലോക്ക് ഡൗൺ രണ്ടാംഘട്ടം ഇന്ന് അവസാനിക്കാനിരിക്കെ, കൊവിഡ് കേസുകളിൽ രാജ്യത്ത് വൻകുതിച്ചു കയറ്റമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരവും ഡൽഹിയിൽ നാലായിരവും കടന്നു. കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ലോക്പാൽ ജുഡീഷ്യൽ അംഗം ജസ്റ്റിസ് എകെ ത്രിപാഠി മരിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 37776വും മരണനിരക്ക് 1223വുമായി ഉയർന്നു.

ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു. 24 മണിക്കൂറിനിടെ 333 പോസിറ്റീവ് കേസുകളും 26 മരണവും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ നിന്ന് ഒഡീഷയിലേക്ക് അതിഥി തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഡൽഹിയിൽ കൊവിഡ് കേസുകളിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം 4112ഉം മരണം 64ഉം ആയി. 14 ബി.എസ്.എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ച ജവാന്മാരുടെ എണ്ണം പതിനേഴായി. രാജസ്ഥാനിൽ മരണനിരക്ക് 68 ആയി ഉയർന്നു. 106 പോസിറ്റീവ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2772 ആയി. കർണാടകയിൽ കൊവിഡ് ബാധിതരുടെ എണ്ണം 600 കടന്നു. തമിഴ്നാട്ടിലെ ഏക ഗ്രീൻ സോൺ ജില്ലയായ കൃഷ്ണഗിരിയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. ഒടുവിൽ സ്ഥിരീകരിച്ച 231 കേസുകളിൽ 174ഉം ചെന്നൈയിലാണ്.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും ലോക്പാൽ ജുഡീഷ്യൽ അംഗവുമായ ജസ്റ്റിസ് എകെ ത്രിപാഠി ഡൽഹി എയിംസിലെ ട്രോമ കെയറിൽ കഴിഞ്ഞ ഏപ്രിൽ അഞ്ച് മുതൽ ചികിത്സയിലായിരുന്നു. ഇതിനിടെ ആരോഗ്യനില വഷളായി. ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ. അറുപത്തിരണ്ട്‍ വയസായിരുന്നു. ലോക്പാൽ നിയമനത്തിന് പിന്നാലെ 2019 ഒക്ടോബറിലാണ് ജസ്റ്റിസ് എകെ ത്രിപാഠിയെ ജുഡീഷ്യൽ അംഗമായി നിയമിച്ചത്.

Story Highlights: huge leap in covid 19 cases in india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top