പരുക്കു പറ്റിയ കുഞ്ഞിനെയും കൊണ്ട് തെരുവു പൂച്ച ആശുപത്രിയിൽ; ചികിത്സ നൽകി ഡോക്ടർമാർ

പരുക്കു പറ്റിയ കുഞ്ഞിനെ സ്വയം ആശുപത്രിയിലെത്തിച്ച് അമ്മപ്പൂച്ചയുടെ വാത്സല്യം. ഇസ്താംബൂളിലെ ഒരു ആശുപത്രിയിലേക്കാണ് അമ്മപ്പൂച്ച കുഞ്ഞിനെയും കൊണ്ട് എത്തിയത്. കുഞ്ഞിന് ചികിത്സ നൽകിയ ഡോക്ടർമാർ അമ്മക്ക് പാലും ഭക്ഷണവും നൽകുകയും ചെയ്തു. ഇതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വായകൊണ്ട് കടിച്ചുപിടിച്ചാണ് തൻ്റെ പരുക്കു പറ്റിയ കുഞ്ഞിനെ അമ്മപ്പൂച്ച് ആശുപത്രിയിൽ എത്തിച്ചത്. കൗതുകക്കാഴ്ച കണ്ട ആരോഗ്യപ്രവർത്തകർ ഉടൻ തന്നെ പൂച്ചക്കുഞ്ഞിനെ പരിശോധിച്ചു. അമ്മ ആരോഗ്യപ്രവർത്തകർ നൽകിയ പാൽ കുടിക്കുമ്പോൾ കുഞ്ഞ് ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു. കുഞ്ഞിനെ പരിശോധിച്ച ശേഷം അമ്മയെയും ആരോഗ്യപ്രവർത്തകർ പരിശോധിച്ചു.

രണ്ട് പൂച്ചകളും ആരോഗ്യത്തോടെയിരിക്കുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. പക്ഷേ, അല്പം കൂടി മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനായി ഇരുവരെയും മൃഗാശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.

മെർവ് ഓസ്കാൻ എന്ന ട്വിറ്റർ ഹാൻഡിലിലാണ് ഈ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.

Story Highlights: Stray Mama Cat Carries Her Sick Kitten To Istanbul Hospital So Medics Can Help

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top