വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

കാസർഗോഡ് അരയി പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ പതിനേഴുകാരൻ മുങ്ങി മരിച്ചു. നിലാങ്കര കളത്തിങ്കാലിലെ രാജന്റെ മകൻ റിപിൻ രാജ് ആണ് മരിച്ചത്. ഉച്ചക്ക് രണ്ടരയോടെയാണ് ഇവർ കുളിക്കാൻ പോയത്. രണ്ട് കൂട്ടുകാരാണ് ഒപ്പമുണ്ടായിരുന്നത്.
also read:അട്ടപ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു
കൂട്ടുകാരുടെ ബഹളം കേട്ടാണ് സംഭവം നാട്ടുകാർ അറിയുന്നത്. വിവരമറിഞ്ഞ് ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തെരച്ചിൽ തുടങ്ങിയിരുന്നു. അര മണിക്കൂറിന് ശേഷം വിദ്യാർത്ഥിയുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കിട്ടിയത്. ഹാസ്ദുർഗ്ഗ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. അമ്മയുടെ പേര് ബിന്ദു. സഹോദരി റിയ രാജ്. അച്ഛൻ രാജൻ ഗൾഫിലാണ്.
Story highlights-student death,kasarakod ,river
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here