‘മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു’; വെളിപ്പെടുത്തലുമായി മുഹമ്മദ് ഷമി

Thought of committing suicide three times mohammed shami

മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു എന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. പരുക്കും കരിയറിലെ പ്രശ്‌നങ്ങളും കുടുംബ പ്രശ്‌നങ്ങളും തന്നെ തകർത്തു കളഞ്ഞുവെന്നും 24ആം നിലയിൽ നിന്ന് താഴേക്ക് ചാടുമോ എന്ന് വീട്ടുകാർ ഭയപ്പെട്ടിരുന്നു എന്നും ഷമി പറഞ്ഞു. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുമൊത്തുള്ള ഇൻസ്റ്റഗ്രാം ചാറ്റിലാണ് താരം മനസ്സു തുറന്നത്.

Read Also: ഷമിക്ക് വീണ്ടും പരുക്ക്; ദക്ഷിണാഫ്രിക്കൻ പരമ്പര നഷ്ടമായേക്കും

2018 തുടക്കത്തിൽ ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ ഗാർഹിക പീഡനം ആരോപിച്ച് മുഹമ്മദ് ഷമിക്കും കുടുംബത്തിനുമെതിരെ പരാതി നൽകിയിരുന്നു. അതിനിടയിൽ ഒരു അപകടം സംഭവിച്ചതോടെ ആകെ തകർന്നു പോയെന്ന് ഷമി പറഞ്ഞു. “ഐപിഎല്ലിന്‌ പത്ത്‌ ദിവസം മുന്‍പാണ്‌ എനിക്ക്‌ അപകടം പറ്റുന്നത്‌. എന്റെ വ്യക്തപരമായ പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ നിരവധി വാര്‍ത്തകളും അന്ന് മാധ്യമങ്ങളിൽ‌ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ആത്മത്യയെപ്പറ്റി ഞാൻ മൂന്നു വട്ടം ചിന്തിച്ചു. ഞാൻ ക്രിക്കറ്റിനെ പറ്റി ചിന്തിച്ചതേയില്ല. 24ാം നിലയിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്‌. അവിടെ നിന്ന്‌ ഞാന്‍ താഴേക്ക്‌ ചാടുമോ എന്ന്‌ പോലും അവര്‍ ഭയപ്പെട്ടു. എന്നാല്‍ കുടുംബം എനിക്കൊപ്പം നിന്നു. സഹോദരൻ എന്നെ ഒരുപാട് പിന്തുണച്ചു. 2-3 സുഹൃത്തുക്കൾ 24 മണിക്കൂറും എന്നോടൊപ്പം ഉണ്ടാകുമായിരുന്നു. കളിയില്‍ മാത്രം ശ്രദ്ധിക്കാനാണ്‌ കുടുംബം എന്നോട്‌ പറഞ്ഞത്‌. എന്തിലാണോ കൂടുതല്‍ ഇഷ്ടം അതില്‍ മുഴുകാന്‍ അവരെന്നോട്‌ പറഞ്ഞു. അതോടെ ഞാന്‍ നെറ്റ്‌സിലെ പരിശീലനത്തിനും, വ്യായാമത്തിലുമെല്ലാം മുഴുവന്‍ സമയവും നല്‍കി. പരിശീലനം കഴിയുമ്പോഴും എനിക്ക്‌ സങ്കടം താങ്ങാനാവാതെ വന്നിരുന്നു. എന്നാല്‍ കളിയില്‍ മാത്രം ശ്രദ്ധ കൊടുക്കാന്‍ പറഞ്ഞ്‌ കുടുംബവും സുഹൃത്തുക്കളും ഒപ്പം നിന്നു, അവരെ ഒരിക്കലും മറക്കാനാവില്ല. അവർ ഒപ്പം നിന്നില്ലായിരുന്നു എങ്കിൽ എനിക്ക് ക്രിക്കറ്റ് നഷ്ടമായേന.”- ഷമി പറഞ്ഞു.

Read Also: ‘ഷമ്മി ഹീറോയാടാ ഹീറോ’; ക്രിക്കറ്റ് താരം ഷമിയുടെ ആഹ്ലാദ പ്രകടനം ‘ഹിറ്റ്’

“2015ല്‍ ലോകകപ്പിനിടയില്‍ എനിക്ക്‌ പരിക്കേറ്റു. പിന്നീട്‌ ഇന്ത്യന്‍ ടീമിലേക്ക്‌ എത്താന്‍ 18 മാസത്തോളം വേണ്ടി വന്നു എനിക്ക്‌. എന്റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ ഘട്ടമായിരുന്നു അത്‌. പരിക്കില്‍ നിന്ന്‌ പുറത്ത്‌ കടക്കാനുള്ള ബുദ്ധിമുട്ട്‌ നിങ്ങള്‍ക്കറിയാം. ഈ സമയമാണ്‌ കുടുംബ പ്രശ്‌നങ്ങളും വരുന്നത്‌. എൻ്റെ കുടുംബം അന്നെന്നെ പിന്തുണച്ചില്ലായിരുന്നു എങ്കിൽ എനിക്ക് ഇതുവരെ എത്താൻ കഴിയില്ലായിരുന്നു. ആത്മത്യയെപ്പറ്റി ഞാൻ മൂന്നു വട്ടം ചിന്തിച്ചു.” ഷമി കൂട്ടിച്ചേർത്തു.

Story Highlights: Thought of committing suicide three times mohammed shami

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top