കരിയറിന്റെ തുടക്കത്തിൽ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്: ആയുഷ്മാൻ ഖുറാന

Ayushmann Khurrana

കരിയറിൻ്റെ തുടക്കത്തിൽ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് യുവനടൻ ആയുഷ്മാൻ ഖുറാന. ജനനേന്ദ്രിയം പ്രദർശിപ്പിച്ചാൽ സിനിമയിൽ നായകസ്ഥാനം നൽകാമെന്ന് കാസ്റ്റിംഗ് ഡയറക്ടർ പറഞ്ഞു എന്ന് അദ്ദേഹം വെളിപ്പെടുത്തി. പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലാണ് ആയുഷ്മാൻ മനസ്സു തുറന്നത്.

“ഒരു കാസ്റ്റിംഗ് ഡയറക്ടർ പറഞ്ഞു, ‘നിന്നെ ജനനേന്ദ്രിയം എന്നെ കാണിച്ചാൽ സിനിമയിലെ നായകസ്ഥാനം നിനക്ക് നൽകാം’. ഞാനത് ബഹുമാനപൂർവം നിരസിച്ചു.”- ആയുഷ്മാൻ പറഞ്ഞു.

Read Also: ഹർദ്ദികിനെ കറുത്തവനെന്ന് വിളിച്ച് ആരാധകൻ; വിമർശനവുമായി ബോളിവുഡ് നടൻ

ഓഡിഷനുകളിൽ പലതവണ തഴയപ്പെട്ടിട്ടുണ്ടെന്നും ആയുഷ്മാൻ പറഞ്ഞു. അത് ഇപ്പോൾ തനിക്ക് കരുത്തായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എൻ്റെ കരിയറിൻ്റെ തുടക്കത്തിൽ ഉണ്ടായ തിരിച്ചടികൾ ഇപ്പോൾ എന്നെ തിരിച്ചടികളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പ്രാപ്തനാക്കി. തിരിച്ചടികൾ നേരിട്ടിട്ടില്ലായിരുന്നു എങ്കിൽ ഇപ്പോൾ അതൊന്നും കൈകാര്യം ചെയ്യാൻ എനിക്ക് കഴിയുമായിരുന്നു എന്ന് തോന്നുന്നില്ല. വെള്ളിയാഴ്ചകളിലാണ് എല്ലാം മാറിമറിയുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിലായി എനിക്ക് ചില നല്ല വെള്ളിയാഴ്ചകൾ ലഭിക്കുന്നുണ്ട്.”- ആയുഷ്മാൻ പറഞ്ഞു.

ടിവി റിയാലിറ്റി ഷോകളിൽ മത്സരിച്ചു കൊണ്ടാണ് ആയുഷ്മാൻ വിനോദ മേഖലയിലേക്ക്ക് കടക്കുന്നത്. ആർജെ, ടിവി ഷോ ഹോസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ കൈവെച്ചതിനു ശേഷമാണ് ആയുഷ്മാൻ സിനിമാഭിനയം തുടങ്ങുന്നത്. 2012ൽ വിക്കി ഡോണർ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തി. സ്ഥിരം ബോളിവുഡ് ക്ലീഷേ സിനിമകളിൽ നിന്ന് മാറിനടന്ന് കാമ്പുള്ള സിനിമകളിലൂടെയാണ് ആയുഷ്മാൻ അഭിനയമേഖലയിൽ ഇടം ഉറപ്പിക്കുന്നത്. ബെവക്കൂഫിയാൻ, ദം ലഗാ കേ ഹൈഷ, ശുഭ് മംഗൽ സാവധാൻ, അന്ധാധുൻ, ബധായ് ഹോ, ആർട്ടിക്കിൾ 15, ഡ്രീം ഗേൾ, ബാല, ശുഭ് മംഗൽ സ്യാദ സാവധാൻ തുടങ്ങി ഒട്ടേറെ മികച്ച സിനിമകളിലാണ് ആയുഷ്മാൻ അഭിനയിച്ചത്. മികച്ച ഗായകൻ കൂടിയാണ് അദ്ദേഹം.

Story Highlights: Ayushmann Khurrana recalls shocking casting couch experienceനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More