കർണാടകയിൽ തൊഴിലാളികളുടെ തിരിച്ചെത്തിക്കലിന് ഒരു കോടിയുമായി കോൺഗ്രസ്; യാത്ര സൗജന്യമാക്കി സർക്കാർ

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ യാത്ര സൗജന്യമാക്കി കർണാടകയിലെ ബിജെപി സർക്കാർ. നേരത്തെ സർക്കാർ വൻ യാത്രാ നിരക്കാണ് തൊഴിലാളികൾ അടക്കം ഉള്ളവരിൽ നിന്ന് ഈടാക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ തൊഴിലാളികളുടെ യാത്രാ ചെലവിനായി കോൺഗ്രസ് ഒരു കോടി രൂപ പ്രഖ്യാപിച്ചതോടെയാണ് സർക്കാർ തീരുമാനം മാറ്റിയത്. കോൺഗ്രസിന് അഭിനന്ദനവുമായി നിരവധി പേർ അതിനിടെ എത്തിയിരുന്നു. ഒരു കോടി രൂപയുടെ ചെക്ക് കർണാടക ട്രാസ്പോർട്ട് കോർപറേഷൻ എംഡിക്ക് കോൺഗ്രസ് നൽകുക വരെ ചെയ്ത ശേഷമായിരുന്നു സർക്കാർ പുതിയ തീരുമാനവുമായി രംഗത്തെത്തിയത്.

കൂടാതെ നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് അടുത്ത മൂന്ന് ദിവസം സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് സർക്കാർ ഇന്നലെ അറിയിച്ചു. കർണാടകയിലെ കെഎസ്ആർടിസി ബസുകളിൽ ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് സൗജന്യമായി സഞ്ചരിക്കാനുള്ള അനുമതി പ്രസ്താവന സർക്കാർ ഇറക്കി.

also read:ഇതര സംസ്ഥാന തൊഴിലാളികളുടെ ആദ്യ ട്രെയിൻ ഭുവനേശ്വറിൽ; കേരളത്തിന് നന്ദി അറിയിച്ച് ഒഡീഷ മുഖ്യമന്ത്രി

തൊഴിലാളികളെ നാട്ടിൽ എത്തിച്ച ശേഷം ബസ് കാലിയായി മടങ്ങുന്നത് നഷ്ടമാണെന്ന് പറഞ്ഞ് ഇരട്ട യാത്രാ കൂലി ഈടാക്കാനായിരുന്നു ആദ്യം സർക്കാരിന്റെ തീരുമാനം. നാട്ടിലേക്ക് മടങ്ങുന്നവരിൽ നിന്ന് ഉയർന്ന യാത്രാക്കൂലി വാങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വ്യാപകമായ വിമർശനമുണ്ടായതോടെ ശനിയാഴ്ച ടിക്കറ്റ് നിരക്കും ബിജെപി സർക്കാർ കുറച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനത്തെ തുടര്‍ന്ന് യാത്ര സൗജന്യവുമാക്കി.

Story highlights-congress ,bjp ,returning native workers ,Karnataka

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top