ചാലക്കുടിയില്‍ സ്പിരിറ്റുമായി എത്തിയ ലോറി എക്‌സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞു

ചാലക്കുടിയില്‍ സ്പിരിറ്റുമായി എത്തിയ ലോറി എക്‌സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. രാവിലെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് അങ്കമാലി എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവുമാണ് ലോറി തടഞ്ഞത്. പക്ഷേ ലോറി ഇവരെ വെട്ടിച്ച് കടന്നുപോവുകയായിരുന്നു. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ 3 മണിയോടെയായിരുന്നു സംഭവം. എക്‌സൈസ് അങ്കമാലി ഇന്‍സ്പക്ടര്‍ ടോമിക്കാണ് ഇത്തരത്തിലൊരു രഹസ്യ വിവരം ലഭിച്ചത്. മൂന്നുമണിയോടെ ചാലക്കുടിയില്‍ വച്ച് സ്പിരിറ്റ് കൈമാറാന്‍ ശ്രമം നടക്കുമെന്നായിരുന്നു രഹസ്യവിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസിന്റെ നേതൃത്വത്തില്‍ വാഹനം പിടികൂടാന്‍ ശ്രമം നടത്തുകയായിരുന്നു. വാഹനത്തിന്റെ അടുത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ സാധിച്ചെങ്കിലും വാഹനം പിടികൂടാന്‍ സാധിച്ചില്ല.
എക്‌സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ലോറി അതിവേഗം കടന്നുപോവുകയായിരുന്നു. എക്‌സൈസും പൊലീസ് ഉദ്യോഗസ്ഥരും പിന്തുടര്‍ന്നെങ്കിലും ലോറി പിടികൂടാനിയില്ല. ലോറിയില്‍ ഉപയോഗിച്ചിരിക്കുന്നത് ഒരു ഇരുചക്രവാഹനത്തിന്റെ നമ്പരെന്ന് കണ്ടെത്തിയിട്ടുണ്ട്.
Story Highlights: excise, spirit lorry,