ഫാ: സേവ്യർ തേയലക്കാടിന്റെ കൊലപാതകം: പ്രതി കപ്യാർ ജോണിക്ക് ജീവ പര്യന്തം തടവ്

മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ: സേവ്യർ തേയലക്കാടിനെ കൊലപ്പെടുത്തിയ പ്രതി കപ്യാർ ജോണിക്ക് ജീവ പര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2018 മാർച്ച് ഒന്നിനാണ് കേസിസാപ്ദമായ സംഭവം നടക്കുന്നത്. മലയാറ്റൂർ കുരിശുമുടി കാനനപാതയിൽ ആറാം സ്ഥലത്തുവച്ച് ഫാ. സേവ്യറിനെ പ്രതി കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവ ദിവസം മലയടിവാരത്തെ തീർത്ഥാടക കേന്ദ്രത്തിൽ നിന്ന് കത്തി കൈക്കലാക്കി കാത്തിരുന്ന ജോണി മലയിറങ്ങിവന്ന ഫാ.സേവ്യറിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. ഇടതു തുടയുടെ മേൽഭാഗത്താണു കുത്തേറ്റത്. സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ താഴ്‌വാരത്ത് എത്തിച്ചു ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും രക്തം വാർന്നു ഫാ. സേവ്യർ മരണപ്പെടുകയായിരുന്നു.

also read:അട്ടപ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

മദ്യപാനശീലമുള്ള ജോണിയെ കപ്യാർ ജോലിയിൽനിന്ന് മാറ്റിനിർത്തിയതിൽ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പിന്നീട് സമ്മതിച്ചിരുന്നു.

സംഭവത്തിനുശേഷം കാട്ടിലേക്ക് കടന്ന പ്രതി മരത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒരു പകലും രാത്രിയും കാട്ടിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് പ്രതി അറസ്റ്റിലായത്.

Story Highlights- murder, priest, verdict

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top