കശ്മീരിനെ ക്യാമറയിലൊപ്പിയ അസോസിയേറ്റഡ് പ്രസിന് പുലിസ്റ്റർ പുരസ്കാരം

jammu

വിഭജിച്ചതിന് പിന്നാലെ ജമ്മു കശ്​മീരിന്റെ നേർചിത്രങ്ങൾ പുറംലോകത്തെത്തിച്ച അന്താരാഷ്​ട്ര ഫോ​ട്ടോ ഏജൻസി അസോസിയേറ്റഡ്​ പ്രസിന്​ പുലിറ്റ്​സർ പുരസ്​കാരം. ദർ യാസിൻ, മുഖ്​താർ ഖാൻ, ഛന്നി ആനന്ദ്​ എന്നീ ഫൊ​ട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളാണ്​ ഫീച്ചർ ഫൊ​ട്ടോഗ്രാഫി ഇനത്തിൽ പുലിറ്റ്​സർ പുരസ്​കാരം സ്വന്തമാക്കിയത്​.

അതി സാഹസികമായാണ് ജമ്മു കശ്മീരിനെ ക്യാമറയിൽ പകർത്തിയതെന്ന് ഫോട്ടോ​ഗ്രാഫർമാർ പ്രതികരിച്ചു. റോഡുകളിലൂടെ നുഴഞ്ഞുനീങ്ങേണ്ടിവന്നു. വീടുകളിൽ ഒളിച്ചിരുന്നു. പച്ചക്കറി സഞ്ചിയിൽ ക്യാമറ ഒളിപ്പിച്ചും ചിത്രങ്ങൾ പകർത്തിയെന്നും അവർ പറഞ്ഞു. ദർ യാസിൻ, മുഖ്​താർ ഖാൻ എന്നിവർ ശ്രീനഗർ കേന്ദ്രീകരിച്ചും ഛന്നി ആനന്ദ്​ ജമ്മു​കേന്ദ്രീകരിച്ചുമാണ്​ പ്രവർത്തിച്ചത്​.

also read:വിസ്ഡൻ-എംസിസി ക്രിക്കറ്റ് ഫോട്ടോഗ്രാഫ് ഓഫ് ദി ഇയർ: പുരസ്കാരം ബെൻ ഹെറോയിക്സിന്; ചിത്രങ്ങൾ കാണാം

പത്രപ്രവർത്തനം, സാഹിത്യം, സംഗീത രചന എന്നീ മേഖലകളിലെ ​​ശ്രദ്ധേയനേട്ടങ്ങൾക്ക്​ നൽകപ്പെടുന്ന അമേരിക്കൻ പുരസ്​കാരമായ പുലിറ്റ്സറിന്​ പത്രപ്രവർത്തകരുടെ ഓസ്​കർ എന്നും വിളിപ്പേരുണ്ട്​. ഹംഗേറിയൻ-അമേരിക്കൻ പ്രസാധകനായ ജോസഫ് പുലിറ്റ്സർ സ്ഥാപിച്ച ഈ പുരസ്കാരം ന്യൂയോർക്കിലെ കൊളംബിയ സർ‌വകലാശാലയാണ്‌ നിയന്ത്രിക്കുന്നത്

Story highlights-associated press win pulister award

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top