പ്രവാസികളെ സ്വീകരിക്കാൻ കണ്ണൂർ വിമാനത്താവളം ഒരുങ്ങി; സജ്ജീകരണങ്ങൾ ഇങ്ങനെ

kannur airport

പ്രവാസികളെ സ്വീകരിക്കാൻ കണ്ണൂർ വിമാനത്താവളം ഒരുങ്ങി കഴിഞ്ഞു. വിപലുമായ സജ്ജീകരണങ്ങളാണ്
വിദേശത്ത് നിന്ന് തിരികെ എത്തുന്നവരെ സ്വീകരിക്കാൻ കണ്ണൂർ വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.

സജ്ജീകരണങ്ങൾ ഇങ്ങനെ :

1. വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനാ കേന്ദ്രങ്ങൾ

2. രോഗ ലക്ഷണങ്ങൾ ഉള്ളവരെ നേരെ ആശുപത്രിയിലേക്ക് അയക്കും

3. കണ്ണൂർ, കാസർഗോഡ്, വയനാട് എന്നീ ജില്ലകളിലേക്ക് പ്രത്യേക ബസ് സർവീസ്

4. പൊലീസ് അകമ്പടിയോടെ ഇവരെ നേരിട്ട് വീടുകളിലെത്തിക്കും.

5. കേന്ദ്ര സർക്കാർ ഹോം ക്വാറന്റീൻ അനുവദിച്ചില്ലങ്കിൽ ഇവർക്കായി പ്രത്യേക ക്വാറന്റീൻ കേന്ദ്രങ്ങൾ തയാറാക്കും.

6. പൊതു ക്വാറന്റീൻ കേന്ദ്രങ്ങളിൽ താമസിക്കാൻ താത്പര്യമില്ലാത്തവർക്ക് സ്വകാര്യ ഹോട്ടലുകളിൽ താമസ സൗകര്യമൊരുക്കും. എന്നാൽ ഇതിന്റെ ചിലവ് സ്വയം വഹിക്കണം. ഇതിനായി ഒരു മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കും.

also read:200 കോവിഡ് കെയർ സെന്ററുകൾ; പ്രത്യേക വാഹനം; പ്രവാസികളെ സ്വീകരിക്കാൻ വിപുലമായ സൗകര്യം ഒരുക്കി മലപ്പുറം ജില്ല

നിലവിൽ ആദ്യ ഘട്ട പട്ടികയിൽ കണ്ണൂർ ഇല്ലെങ്കിലും രണ്ടാം ഘട്ടത്തിൽ ജില്ലയെ ഉൾപ്പെടുത്തുമെന്നാണ് സൂചന.

Story Highlights- coronavirus, kannur airport, expatriates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top