നാളെ കേരളത്തിലെത്തുന്നത് 800 പ്രവാസികൾ

മലയാളികളായ 800 പ്രവാസികൾ നാളെ തിരിച്ചെത്തും. അബുദാബി, ദുബായ്,റിയാദ്,ദോഹ എന്നിവിടങ്ങളിലുള്ളവരാണ് ആദ്യദിവസം കേരളത്തിലെത്തുക. പ്രവാസികളെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
ആദ്യആഴ്ച കേരളത്തിലെത്തുന്നത് 3150 മലയാളി പ്രവാസികളാണ്. നാളെ അബുദാബിയിൽ നിന്നും കൊച്ചിയിലേക്കുള്ള ആദ്യവിമാനത്തിൽ 200 പേരാണ് എത്തുന്നത്. ദുബായിയിൽ നിന്നും കോഴിക്കോട്ടേക്കും റിയാദിൽ നിന്ന് കോഴിക്കോട്ടേക്കും ദോഹയിൽ നിന്ന് കൊച്ചിയിലേക്കുമുള്ള വിമാനങ്ങളിലായി 600 പേർ കൂടിയെത്തും. ആദ്യ ആഴ്ച ഏഴു രാജ്യങ്ങളിൽ നിന്നുള്ള 15 വിമാന സർവീസുകൾ കേരളത്തിലേക്കുണ്ടാകും. വിമാനത്താവളങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും.
Read Also : വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന മലയാളികളെ സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളിലെത്തിക്കും
കേന്ദ്ര ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമെ സംസ്ഥാന ആരോഗ്യ വകുപ്പും സന്നദ്ധ പ്രവർത്തകരും ഇവിടെയുണ്ടാകും. ശാരീരിക അകലവും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് കൊവിഡ് സ്‌ക്രീനിംഗ് നടത്തിയാകും യാത്രക്കാരെ കൊണ്ടുവരിക. കേരളത്തിലെത്തുന്ന മുഴുവൻ പേരെയും ഏഴു ദിവസം സർക്കാരിന്റെ കേന്ദ്രങ്ങളിൽ ക്വാറന്റയിനിലാക്കും. രോഗലക്ഷണമുള്ളവരെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഏഴാം ദിവസം പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവായവരെ വീടുകളിലേക്ക് വിടാനാണ് തീരുമാനം. ഇവർ വീടുകളിൽ ഏഴു ദിവസം ക്വാറന്റയിനിൽ തുടരണം. ഈ വീടുകൾ സർക്കാർ നിരീക്ഷണത്തിലായിരിക്കും.
Story Highlights- 800 expats reach kerala tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here