അടൂര്‍ ഗോപാലകൃഷ്ണനെ കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചു

adoor gopalakrishnan

പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്സിന്റെ അധ്യക്ഷനായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. നിലവിലുള്ള ചെയര്‍മാന്‍ ആര്‍ ഹരികുമാറിന്റെ നിയമനക്കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം.

read also:ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ സാധ്യത തേടി പൊതു വിദ്യാഭ്യാസ വകുപ്പ്

സിനിമാ ദൃശ്യകലാ രംഗങ്ങളിലെ പരിശീലനത്തിനും പഠന ഗവേഷണങ്ങള്‍ക്കുമായി കേരള സര്‍ക്കാര്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി അടൂര്‍ ഗോപാലകൃഷ്ണന്‍ സ്ഥാനമേല്‍ക്കുന്നതിലൂടെ സ്ഥാപനം ആദരിക്കപ്പെട്ടിരിക്കുന്നുവെന്നും, സ്ഥാപനത്തെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പാണിതെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെടി ജലീല്‍ പറഞ്ഞു.

Story highlights-Adoor Gopalakrishnan appointed Chairman of KR Narayanan Institute

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top