കൊവിഡ് കാലത്ത് ബുദ്ധസന്ദേശങ്ങൾക്ക് പ്രാധാന്യമേറുന്നു: യുഎൻ സെക്രട്ടറി ജനറൽ

ലോകം കൊവിഡ് മഹാമാരിയാൽ ബുദ്ധിമുട്ടുന്ന ഇക്കാലത്ത് ശ്രീബുദ്ധന്റെ സന്ദേശങ്ങൾക്ക് പ്രാധാന്യമേറുന്നുവെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ്. ബുദ്ധന്റെ സന്ദേശങ്ങളായ ഐക്യം, സേവനം എന്നിവയ്ക്ക് പ്രധാന്യമേറുന്നതായി അദ്ദേഹം ബുദ്ധജയന്തി ദിന സന്ദേശത്തില്‍ പറഞ്ഞു. എല്ലാ ലോകരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാനാകൂ.

ബുദ്ധന്റെ ജനനവും ജീവിതവും മരണവും ഓർക്കുമ്പോൾ തന്നെ ബുദ്ധൻ നൽകിയ സന്ദേശങ്ങളിൽ നിന്ന് നമുക്ക് പ്രചോദനം ഉൾക്കൊള്ളാം. ബുദ്ധസന്ദേശങ്ങൾക്ക് ഈ സാഹചര്യത്തിൽ ഏക്കാലത്തേക്കാളും പ്രധാന്യമുണ്ട്. അന്യരോട് കരുതലും ഐക്യദാർഡ്യവും പ്രകടിപ്പിക്കാം, ബുദ്ധജയന്തി ആഘോഷങ്ങളിൽ പങ്കുചേരാമെന്ന് അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ഒരുമിച്ചേ നമുക്ക് കൊറോണ വൈറസിന്റെ വ്യാപനം തടയാനും മുക്തി നേടാനും സാധിക്കൂ.

എല്ലാ ബുദ്ധമത വിശ്വാസികളും ബുദ്ധ പൂർണിമാ വാരം ആചരിക്കുകയാണ്. രണ്ടര സഹസ്രാബ്ദങ്ങൾക്ക് മുൻപ് 623 ബിസിയിലാണ് ബുദ്ധൻ ജനിച്ചത്. അന്താരാഷ്ട്ര തലത്തിൽ 1999 മുതൽ ബുദ്ധ ജയന്തി ആഘോഷിക്കാൻ തുടങ്ങി. ബുദ്ധന്റെ സംഭാവനകളെ ആദരിക്കാനായാണ് രാജ്യാന്തരതലത്തിൽ ബുദ്ധപൂർണിമ ആചരിക്കാൻ തുടങ്ങിയത്.

 

buddha message, united nations, antonio guteeres, un secretary general

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top