ലോറി ഡ്രൈവര്‍ക്കൊപ്പം സഞ്ചരിച്ചയാളുടെ പരിശോധനാ ഫലം നെഗറ്റീവ്

covid test

തമിഴ്‌നാട്ടില്‍ നിന്ന് കോട്ടയത്ത് വന്നു മടങ്ങിയ ശേഷം കൊവിഡ് 19 രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ക്കൊപ്പം സഞ്ചരിച്ച ലോറി ഉടമയുടെ പരിശോധനാ ഫലം നെഗറ്റീവ്. നാമക്കലില്‍ നിന്ന് മുട്ടയുമായി തിങ്കളാഴ്ച്ചയാണ് ഇവര്‍ കോട്ടയത്തെത്തിയത്. സംക്രാന്തിയില്‍ രണ്ടു കടകളിലും അയര്‍കുന്നത്തും മണര്‍കാടും ഓരോ കടകളിലും കോട്ടയം മാര്‍ക്കറ്റില്‍ നാലു കടകളിലും ലോഡിറക്കി.

read also:42 ദിവസത്തെ ചികിത്സയ്ക്ക് ശേഷം പത്തനംതിട്ട സ്വദേശിയുടെ ഫലം നെഗറ്റീവ്

ഈ സ്ഥലങ്ങളിലൊന്നും ഡ്രൈവര്‍ ലോറിയില്‍ നിന്ന് ഇറങ്ങിയിരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൈവര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ചൊവ്വാഴ്ച്ച ഈ കടകള്‍ അടപ്പിക്കുകയും കടയുടമകളും ജീവനക്കാരും ചുമട്ടുതൊഴിലാളകളും ഉള്‍പ്പെടെ 21 പേരെ ഹോം ക്വാറന്റീനിലാക്കുകയും ചെയ്തിരുന്നു.
നാമക്കല്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലോറി ഉടമയെ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

Story highlights-covid test result of lorry owner was negative

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top