ഇന്ത്യയിൽ കൊവിഡ് മരണം 1600 കടന്നു

coronavirus india death 1600

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1694 ആയി. ആകെ പോസിറ്റീവ് കേസുകൾ 49,391 ആയി. 14,182 പേർ രോഗമുക്തി നേടി.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻകുതിച്ചുക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.
മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്‌നാട്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 49 മരണവും 441 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 6245ഉം മരണം 368ഉം ആയി. ഡൽഹിയിൽ 24 മണിക്കൂറിനിടെ 206 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യതലസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിക്കുന്നത് തുടരുകയാണ്. ഒടുവിലായി ലേഡി ഹാർഡിങ് മെഡിക്കൽ കോളജിൽ രണ്ട് ഡോക്ടർമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 31 ആശുപത്രികളിലെ 364 ആരോഗ്യപ്രവർത്തകർക്ക് ഇതുവരെ രോഗം പിടിപ്പെട്ടു.

ഓരോ പതിനാല് പോസിറ്റീവ് കേസുകളിലും ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. രാജസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 3158 ആയി. ത്രിപുരയിൽ 13 ബി.എസ്.എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. തമിഴ്‌നാട്ടിൽ ഒടുവിലായി റിപ്പോർട്ട് ചെയ്ത 508 പോസിറ്റീവ് കേസുകളിൽ 279ഉം ചെന്നൈയിലാണ്.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top