Advertisement

സുരക്ഷയില്ലാതെ ജോലി ചെയ്യാൻ ഭയമെന്ന് അറിയിച്ചപ്പോൾ പിരിച്ചുവിട്ടു; റഷ്യയിൽ കുടുങ്ങിയ മലയാളി നഴ്‌സ് സഹായം അഭ്യർത്ഥിച്ച് വിഡിയോയിൽ

May 6, 2020
Google News 1 minute Read

സഹായത്തിനായി അഭ്യർത്ഥിച്ച് റഷ്യയിൽ ജോലി ചെയ്യുന്ന മലയാളി യുവാവ്. റഷ്യയിലെ സൈബീരിയയിൽ ആയുർവേദ നഴ്‌സ് ആയി ജോലി ചെയ്യുന്ന രാജേഷ് മോഹനൻ ആണ് സഹായമഭ്യർത്ഥിച്ച് സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ തീവ്രത മനസിലാക്കാത്ത അവിടെയുള്ള ആളുകൾ യാതൊരു സുരക്ഷാ ഉപകരണങ്ങളും സൈബീരിയയിൽ ഉപയോഗിക്കുന്നില്ല. അതിനാൽ ജോലി ചെയ്യാൻ ഭയമാണെന്ന് രാജേഷ് അറിയിച്ചപ്പോൾ സ്ഥാപനത്തിൽ നിന്ന് ജോലി ചെയ്യാൻ നിർബന്ധിക്കുകയുണ്ടായി. ആവശ്യം രാജേഷ് നിരസിച്ചപ്പോൾ കോൺട്രാക്ട് നിർത്തിച്ചതായി ഒപ്പിട്ടു വാങ്ങിയ അധികൃതർ പോകാനാണ് ആവശ്യപ്പെട്ടത്. താമസിക്കുന്ന ഇടവും തിങ്കളാഴ്ചയോടെ ഒഴിഞ്ഞുകൊടുക്കണമെന്നും രാജേഷ് പറയുന്നു. പോകാൻ വേറെയിടമില്ലാത്ത രാജേഷ് മോസ്‌കോയിലെ മലയാളികളെ വിവരം അറിയിച്ച് കാത്തിരിക്കുകയാണ്.

കുറിപ്പ് താഴെ;

ഞാൻ ഇപ്പോൾ റഷ്യയിൽ സൈബീരിയയിലെ നോവോസിബിർസ്‌ക് എന്ന നഗരത്തിൽ ഒന്നര വർഷമായി ജോലി ചെയുന്നു. ഹോട്ടൽ ഫീൽഡിൽ ആയിരുന്നു, റിസപ്ഷൻ ജോലിയോടൊപ്പം ആയുർവേദ നഴ്‌സ് ജോലിയും ചെയുന്നു. കൊറോണ വൈറസ് കൂടി വരുന്ന സാഹചര്യത്തിൽ കമ്പനിയിൽ മറ്റുള്ള രാജ്യങ്ങളിലെ ജോലിക്കാർ ജോലി രാജിവച്ചു തിരിച്ചു പോയി.

ഇപ്പോൾ ഞാൻ മാത്രം ആണ് ഇവിടെ. എന്റെ ജോലി ഈ സാഹചര്യത്തിൽ അപകടം ആണ്. കാരണം പലരും പല സ്ഥലത്ത് നിന്നും വരുന്നവർ ആണ്. ഗ്ലൗസ് യൂസ് ചെയ്ത് നമുക്ക് ജോലി ചെയ്യാൻ കഴിയില്ല. നേരിട്ട് അവരുടെ ശരീരവും ആയി സ്പർശിച്ചു വേണം തെറാപ്പി ചെയ്യുവാൻ. കമ്പനി യാതൊരു വിധത്തിലും സുരക്ഷാ വരുന്നവർക്ക് എടുക്കുന്നില്ല. ഈ നഗരത്തിലും കൊറോണ വൈറസ് കൂടി വരികയാണ്. ഇവിടുള്ളവർ പറയുന്നത് ഇതൊരു രോഗമല്ലെന്നും ഇതൊന്നും പകരില്ലെന്നും വാർത്ത ന്യൂസ് വെറുതെ പറഞ്ഞു ഉണ്ടാക്കുന്നതാണെന്നും ആണ്. ഇവിടുള്ളവർ രാത്രിയെന്നോ പകലെന്നോ വ്യത്യസമില്ലാതെ വെറുതെ ചുറ്റി നടക്കുന്നവർ ആണ്.

ഈ ജോലി ഈ ഒരു സാഹചര്യത്തിൽ എനിക്ക് ചെയ്യുവാൻ പേടിയാണെന്ന് ഞാൻ പറഞ്ഞെങ്കിലും അവർ നിർബന്ധിപ്പിച്ചു. അവസാനം ഞാൻ ഇന്നത്തോടെ ജോലിക്ക് കയറുന്നില്ലെന്നും ഫ്‌ളൈറ്റ് സർവീസ് ആരംഭിക്കുമ്പോൾ പോകുവാണെന്നും പറഞ്ഞു. ഇവിടെ ഈ സിറ്റിയിൽ വേറെ ഇന്ത്യക്കാരൊന്നും ഇല്ല. ജോലിക്ക് കയറാത്തത് കൊണ്ട് അവർ എന്റെ കോൺട്രാക്ട് ഫിനിഷ് ചെയ്തു ഒപ്പിട്ട് മേടിച്ചു. ഇവിടെ നിന്ന് പോകുവാൻ ആവശ്യപ്പെട്ടു. വരുന്ന തിങ്കൾ ദിവസം വരെ റൂമിൽ സ്റ്റേ ചെയ്‌തോളാൻ പറഞ്ഞു, അതിനു ശേഷം അവർക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്ന് പറഞ്ഞു. ഈ സാഹചര്യത്തിൽ എവിടേക്ക് പോകണമെന്ന് അറിയില്ല. കമ്പനിയിൽ വിശ്വാസം ഇല്ല. അവർക്ക് ഇവിടൊക്കെ നല്ല പിടിപാട് ഉള്ള ആൾക്കാർ ആണ്. എന്ത് വേണമെങ്കിലും സംഭവിക്കാം. മോസ്‌കൊയിൽ ഉള്ള മലയാളികളെ അറിയിച്ചിട്ടുണ്ട്. അവർ എംബസ്സിയുമായി കോൺടാക്ട് ചെയ്ത് കമ്പനിയിൽ വിളിച്ചു അന്വേഷിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. തീരുമാനങ്ങൾ അറിയുവാൻ കാത്തിരിക്കുന്നു.

 

malayali nurse, calling for help, lock down, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here