മടങ്ങിയെത്തുന്ന പ്രവാസികൾക്കായി രാജഗിരി ഹോസ്റ്റലിൽ ഒരുക്കിയിരിക്കുന്നത് മികച്ച സൗകര്യങ്ങൾ

rajagiri hostel set for cochin expats

നെടുമ്പാശേരിയിൽ എത്തുന്ന പ്രവാസികൾക്ക് നിരീക്ഷണത്തിൽ കഴിയാൻ എറണാകുളം ജില്ലയിൽ മികച്ച സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. അകത്ത് തന്നെ ബാത്രൂം സൗകര്യമുള്ള മുറിയിൽ ഒരാൾ മാത്രമായിരിക്കും താമസക്കാരൻ. എറണാകുളം ജില്ലയിലെ ആദ്യ സർക്കാർ നിരീക്ഷണ കേന്ദ്രം രാജഗിരി ബോയ്‌സ് ഹോസ്റ്റലിലാണ്.

വിദേശത്ത് നിന്ന് നെടുമ്പാശേരിയിൽ എത്തുന്ന യാത്രക്കാരിൽ എറണാകുളം ജില്ലയിൽ നിന്നുള്ളവർ മാത്രമായിരിക്കും കളമശേരി രാജഗിരി ബോയ്‌സ് ഹോസ്റ്റലിൽ നിരീക്ഷണത്തിലാക്കുക. 70 മുറികളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ബാത്ത് അറ്റാച്ച്ഡായ മുറികളാണ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് നൽകുക. സർക്കാരിന്റെ ആവശ്യപ്രകാരണമാണ് മുറികൾ വിട്ട് നൽകിയതെന്ന് ഹോസ്റ്റൽ വാർഡൻ ഫാദർ ടിന്റോ പറഞ്ഞു.

നഗരസഭാ ജീവനക്കാരായിരിക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ച് നൽകുക. ജില്ലയിൽ 6000 ത്തോളം നിരീക്ഷണ കേന്ദ്രങ്ങൾ സർക്കാർ തയാറാക്കിയിട്ടുണ്ട്.

Story Highlights- expatriates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top