Advertisement

എല്ലാ വീടുകളിലും സൗജന്യമായി മാസ്‌ക് വിതരണം ചെയ്ത് രാജകുമാരി ഗ്രാമപഞ്ചായത്ത്

May 6, 2020
Google News 1 minute Read
mask kerala

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയതിന് പിന്നാലെ വീടുകള്‍ തോറും മാസ്‌ക് എത്തിച്ചു നല്‍കുന്ന തിരക്കിലാണ് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകള്‍. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും മാസ്‌ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ‘മുഖമേതായാലും മാസ്‌ക് മുഖ്യം’ എന്ന ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് രാജകുമാരി ഗ്രാമപഞ്ചായത്ത്.

read also:മാസ്‌ക്കുകൾ വലിച്ചെറിയേണ്ട: ഇന്‍സിനേറ്ററുമായി അടിമാലി ​ഗ്രാമപഞ്ചായത്ത്

പഞ്ചായത്തിലെ 13 വാര്‍ഡുകളിലുമായി 7000 ത്തോളം കുടുംബങ്ങളിലായി ഇരുപതിനായിരത്തോളം പേര്‍ക്കാണ് സൗജന്യമായി മാസ്‌ക് വിതരണം ചെയ്യുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന തയാറാക്കിയ കോട്ടണ്‍ മാസ്‌കുകള്‍ കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാവുന്ന വിധത്തിലുള്ളതാണ്. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേനാംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മാസ്‌കുകള്‍ വീടുകളിലെത്തിച്ച് നല്‍കും. ഗ്രാമപഞ്ചായത്തിനൊപ്പം ബാങ്കുകള്‍, സന്നദ്ധസംഘടനകള്‍, നിരവധി വ്യക്തികളും പദ്ധതിയില്‍ പങ്കാളികളായിട്ടുണ്ട്. മാസ്‌ക് വിതരണ ക്യാമ്പെയ്ന്‍ രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനു ഉദ്ഘാടനം ചെയ്തു.

Story highlights-rajakumari Panchayat free mask

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here