സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടെയുള്ള ശക്തമായ മഴ തുടരും

rain

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടെയുള്ള ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വെള്ളിയാഴ്ച ഇടുക്കി, ഞായറാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

read also:ഇത്തവണയും കാലവര്‍ഷം തിമിര്‍ക്കും ; അതിതീവ്ര മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ട സ്ഥലത്ത് അതിശക്തമായ മഴ പെയ്യും. പകല്‍ രണ്ട് മണി മുതല്‍ രാത്രി 10 മണി വരെ ഇടിമിന്നലുണ്ടാകും. ചില പ്രദേശങ്ങളില്‍ രാത്രിയിലും ഇടിമിന്നലുണ്ടായേക്കും. ചില സ്ഥലങ്ങളില്‍ പൊടുന്നനെ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ട്. കനത്ത മഴയുടെയും ഇടിമിന്നലിന്റെയും മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ആവശ്യപ്പെട്ടു.

Story highlights-Heavy rains continue state till Sunday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top