ഇന്ന് കരിപ്പൂരിൽ പറന്നിറങ്ങുന്നത് 189 പ്രവാസികൾ

പ്രവാസികളെയും കൊണ്ടുള്ള മലബാറിലേക്കുള്ള ആദ്യ വിമാനം ഇന്ന് കരിപ്പൂരിലെത്തും. 189 യാത്രക്കാരുമായുള്ള വിമാനമാണ് രാത്രിയോടെ എത്തുക. പ്രവാസികളെ സ്വീകരിക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി മലപ്പുറം കളക്ടർ അറിയിച്ചു.
ദുബായിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് രാത്രി 10.30 ന് കരിപ്പൂരിൽ പറന്നിറങ്ങും. മടങ്ങി എത്തുന്ന പ്രാവസികളുടെ ജാഗ്രത ഉറപ്പ് വരുത്തുന്നത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞു. ആദ്യം സാമൂഹ്യ അകലം പാലിച്ച് എല്ലാവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കും. ശേഷം 60 അംഗ ടീമായി തിരിച്ച് ക്വാറന്റീൻ മാനദണ്ഡങ്ങളെക്കുറിച്ച് ക്ലാസ് എടുക്കും. ശേഷം ജില്ല തിരിച്ചാണ് വിമാനത്താവളത്തിന് പുറത്ത് എത്തിക്കുക. ഇവിടെ നിന്ന് കോവിഡ് കെയർ സെന്ററുകളിലേക്കും ഇതര ജില്ലകളിലേക്കും യാത്രക്കാരെ എത്തിക്കുന്നതിനായി 23 കെഎസ്ആർടിസി ബസുകൾ സജ്ജമാക്കിയിട്ടുണ്ട്.
പ്രവസികൾക്കായി ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ജില്ലാ കളക്ടർ വ്യക്തമാക്കി. ഒരുക്കങ്ങൾ ഉറപ്പ് വരുത്തുന്നതിനായി ഇന്ന് മോക്ഡ്രിൽ നടത്തുന്നുണ്ട്. എത്തുന്ന പ്രവാസികളിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. 9 ജില്ലകളിൽ നിന്നായി 189 പേരാണ് ആദ്യ വിമാനത്തിൽ ഉണ്ടാവുക.
ആദ്യ സംഘത്തിൽ 89 പേരും മലപ്പുറം ജില്ലയിൽ നിന്നാണ്. മലപ്പുറം ജില്ലകാർക്കായി ഏഴിടങ്ങളിലായി 700 ബാത്ത് അറ്റാച്ച്ഡ് ബെഡ് റൂമുകളാണ് 14 ദിവസത്തെ കൊറൈന്റൈന് വേണ്ടി ഒരുക്കിയിരിക്കുന്നത്.
Story Highlights- karipur Airport,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here