ആരോഗ്യ വകുപ്പുമായി സംവദിക്കാന്‍ ‘കേരള ആരോഗ്യ പോര്‍ട്ടല്‍’

ആരോഗ്യ വകുപ്പുമായി സംവദിക്കാന്‍ ‘കേരള ആരോഗ്യ പോര്‍ട്ടല്‍’ തയാര്‍. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് കേരള ആരോഗ്യ പോര്‍ട്ടല്‍ ( https://health.kerala.gov.in ). കേരളത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളുമെല്ലാം ഇതിന്റെ പ്രത്യേകതയാണ്.
പൊതുജനങ്ങള്‍ക്ക് ആശയ വിനിമയം നടത്താനുള്ള വേദി കൂടിയാണിത്. കൃത്യമായ തീരുമാനവും ആസൂത്രണവുമാണ് കേരള മോഡല്‍ എന്നതുപോലെ ഈ പോര്‍ട്ടലും മറ്റുള്ളവര്‍ക്ക് മാതൃകയാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
ആരോഗ്യ വകുപ്പുമായി സംവദിക്കാനുള്ള ഒരു ഓണ്‍ലൈന്‍ വേദിയായാണ് കേരള ആരോഗ്യ പോര്‍ട്ടല്‍ ആരംഭിച്ചത്. കൊവിഡിനെതിരായ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രോഗ്രാമുകളെയും ഇടപെടലുകളെയും കുറിച്ചുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പോര്‍ട്ടല്‍ നല്‍കുന്നു. തത്സമയ ഡാഷ് ബോര്‍ഡ് കാണാനും വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും പങ്കെടുക്കാനും പോര്‍ട്ടല്‍ വേദി ഒരുക്കുന്നു.
പൊതുജനങ്ങളില്‍ നിന്നുള്ള പൊതുവായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ആരോഗ്യ വകുപ്പില്‍ നിന്ന് അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും ആരോഗ്യമിത്ര ചാറ്റ് ബോട്ടിലൂടെ സാധിക്കും.
Story Highlights: coronavirus, health department,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here