രാസവ്യവസായങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതല്‍ എടുക്കണം; മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ലോക്ക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ രാസവ്യവസായങ്ങളും മറ്റിതര വ്യവസായങ്ങളും സുരക്ഷാ മുന്‍കരുതല്‍ എടുത്തശേഷമേ പുനരാരംഭിക്കാവൂ എന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വ്യവസായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുബോള്‍ അപകട സാധ്യതയുള്ളതിനാലാണ് ബോര്‍ഡിന്റെ മുന്നറിയിപ്പ്.
ലോക്ക്ഡൗണിനു ശേഷം വ്യവസായ മേഖലയില്‍ സ്ഥാപനങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ എല്ലാവിധ ആരോഗ്യ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്ന്് കേന്ദ്രസര്‍ക്കാരും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ പ്രവര്‍ത്തനം തുടരുന്ന വ്യവസായങ്ങളും സുരക്ഷാ, മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
Story Highlights: Safety precautions , resuming chemical industries, lokdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here