തിരുവല്ല സിസ്റ്റേഴ്‌സ് മഠത്തിൽ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

death

തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്‌സ് മഠത്തിൽ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മഠത്തിലെ അന്തേവാസിയായ ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി. ജോൺ ആണ് മരിച്ചത്. ദുരൂഹമരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

പകൽ പതിനൊന്നര മണിയോടെയാണ് സംഭവം. മഠത്തിലെ അന്തേവാസികൾ വലിയ ശബ്ദംകേട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദിവ്യയെ മഠത്തിന്റെ കെട്ടിടത്തോട് ചേർന്നുളള കിണറ്റിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി ദിവ്യയെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കിണറ്റിൽ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മഠത്തിൽ ദിവ്യയുമായി ബന്ധപ്പെട്ട് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്തേവാസികൾ പറയുന്നു. വെള്ളം ശേഖരിക്കുന്നതിനായി കിണറ്റിൽ മോട്ടോർ വച്ചിട്ടുണ്ട്. എങ്കിലും, ചെടി നനയ്ക്കുന്നതിനും മറ്റുമായി തൊട്ടി ഉപയോഗിച്ച് വെള്ളം കോരുന്നത് പതിവാണ്.

read also:കണ്ണൂരിൽ വെച്ച് മരിച്ചു; മാഹി സ്വദേശിയുടെ മരണം കേരളവും പുതുച്ചേരിയും രേഖപ്പെടുത്തിയിട്ടില്ലെന്ന് കുടുംബം

തിരുവല്ല ഡിവൈഎസ്പി ഉമേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ദുരൂഹത തുടരുന്ന പശ്ചാത്തലത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. മഠത്തിൽ, അഞ്ചുവർഷമായി കന്യാസ്ത്രീ പഠന വിദ്യാർത്ഥിനിയായിരുന്നു 21കാരിയായ ദിവ്യ. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Story highlights-Student found dead at Sisters Math, Thiruvalla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top