ആരോഗ്യമേഖലയില്‍ ആവശ്യമായ ഉപകരണങ്ങള്‍ പൊതുമേഖലയില്‍ നിര്‍മിക്കല്‍; നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നതതല സമിതി

ആരോഗ്യമേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിപുലമായ തോതില്‍ പൊതുമേഖലയില്‍ നിര്‍മിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിച്ചതായി മന്ത്രി ഇ പി ജയരാജന്‍. ആരോഗ്യ മേഖലയ്ക്ക് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. വെന്റിലേറ്റര്‍, ബഗേജ് ഡിസ്ഇന്‍ഫെക്ഷന്‍ സ്‌കാനര്‍ തുടങ്ങിയ ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള സാധ്യതകളാണ് വിദഗ്ധസമിതി പ്രധാനമായും പരിശോധിക്കുകയെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് പ്രതിരോധത്തിനും ഒപ്പം ദീര്‍ഘകാലത്തേക്കുള്ള ഉത്പാദന സാധ്യതകളും പരിശോധിക്കും. കൊവിഡ് പ്രതിരോധത്തിനായി ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെ അഭാവം പരിഹരിക്കുകയും ഒപ്പം ഈ മേഖലയില്‍ ഭാവിയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയുമാണ് ലക്ഷ്യം. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിക്കാന്‍ തയാറാണെന്ന് എന്‍ഒപിഎല്‍, വിഎസ്എസ്‌സി, എച്ച് എല്‍എല്‍ എന്നിവര്‍ അറിയിച്ചു. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് മരുന്ന് നിര്‍മാണം കൂടുതല്‍ വിപുലമാക്കാനും ധാരണയായി.
ഡിആര്‍ഡിഒയ്ക്ക് കീഴിലുള്ള നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി (എന്‍പിഒഎല്‍), രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി), കൗണ്‍സില്‍ ഓഫ് സയിന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍), വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വിഎസ്എസ്‌സി), എച്ച്എല്‍എല്‍ ലൈഫ് കെയര്‍ എന്നീ സ്ഥാപനങ്ങളിലെ ഉന്നതരുമായാണ് ചര്‍ച്ച നടത്തിയത്.
Story Highlights: coronavirus, health department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here