Advertisement

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 19,000 കടന്നു

May 8, 2020
Google News 1 minute Read
covid

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 19,000 കടന്നു. പുതുതായി 1082 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം അതിരൂക്ഷമായ മുംബൈയില്‍ കേന്ദ്ര ആരോഗ്യമന്ത്രാലായ സംഘം നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് വ്യാപനം തടയാന്‍ സാധിച്ചില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. 1082 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 37 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 19,063 ആയി. മരണ സംഖ്യ 731 ആയി ഉയര്‍ന്നു. കൊവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍ സെക്രട്ടറി ലവ് അഗര്‍വാളും സംഘവും മുംബൈയില്‍ നേരിട്ടെത്തിയത്.ധാരാവിയിലെ ചേരിപ്രദേശങ്ങളില്‍ സംഘം സന്ദര്‍ശിച്ചു.

കൊവിഡ് പരിശോധന നടത്തുന്നവരെ പരിശോധനാഫലം ലഭിക്കുന്നതുവരെ ക്വാറന്റീന്‍ ചെയ്യാന്‍ കേന്ദ്രസംഘം ബിഎംസിക്ക് നിര്‍ദേശം നല്‍കി. മുംബൈയില്‍ പുതുതായി 748 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 25 പേര്‍ മരിക്കുകയും ചെയ്തു. മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 11,967 ആയി.

മരണസംഖ്യ 462 ആയി ഉയര്‍ന്നു. പൂനെയില്‍ ഫയര്‍ഫോഴ്‌സ് ഡ്രൈവര്‍ക്കും കൊവിഡ് പോസിറ്റീവായി. താനെ ജില്ലയില്‍ ഉള്‍പ്പെട്ട കല്യാണ്‍ ഡോംബിവല്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 27 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്തോടെ രോഗബാധിതരുടെ എണ്ണം 280 ആയി.

തുടര്‍ച്ചയായി ധാരാവിയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഇതുവരെ 808 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 26 പേര്‍ മരിക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ കര്‍ശനമാക്കാന്‍ മുംബൈയില്‍ കരസേനയെ വിന്യസിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിഷേധിച്ചു. എന്നാല്‍ രോഗവ്യാപനം തടയാന്‍ ഇതുവരെ സാധിച്ചില്ലെന്നും ഊര്‍ജ്ജിതമായ നടപടികള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Covid 19, maharashtra,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here