യുവതിയും കാമുകനും ചേർന്ന് ഉറങ്ങിക്കിടന്ന ഭർത്താവിനെ കൊലപ്പെടുത്തി; കൊവിഡിനെ പഴിചാരി രക്ഷപെടാനുള്ള ശ്രമം പാളി

കാമുകനുമായി ചേർന്ന് ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മരണ കാരണം കൊവിഡ് ആണെന്നു പറഞ്ഞ് രക്ഷപ്പെടാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഡൽഹി അശോക് വിഹാറിലാണ് സംഭവം. 46 കാരനായ ശരത് ദാസിനെയാണ് ഭാര്യ അനിതയും കാമുകൻ സഞ്ജയും ചേർന്ന് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു കൊല നടത്തിയത്.
താൻ രാവിലെ എഴുന്നേൽക്കുമ്പോൾ ഭർത്താവ് ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും കൊറോണ ബാധിതനായി മരിക്കുകയായിരുന്നുവെന്നും ആയിരുന്നു അനിത അയൽക്കാരോട് പറഞ്ഞ കഥ. കൊറോണ മരണം ആയതിനാൽ അയൽക്കാർ ഉടൻ തന്നെ പൊലീസിൽ അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ പൊലീസ് സംശയം തോന്നിയതിനെ തുടർന്ന് ശരത് ദാസിന്റെ സംസ്‌കാരം തടഞ്ഞു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പൊലീസ് അനിതയോടെ ശരത് ദാസിന്റെ രോഗവിവരങ്ങൾ ആരാഞ്ഞെങ്കിലും അവർക്ക് മറുപടിയില്ലായിരുന്നു. പ്രദേശവാസികളോട് സംസാരിച്ചപ്പോൾ ശരത് ദാസിന് രോഗലക്ഷണങ്ങളൊന്നും തന്നെയില്ലായിരുന്നുവെന്നാണ് മൊഴി നൽകിയത്. ഇതോടെ അനിതയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയയാക്കി. അപ്പോഴാണ് കൊലപാതക വിവരം പുറത്തു വരുന്നത്.
read also:സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ രോഗമുക്തരായി
മുപ്പത് കാരിയായ അനിതയും സഞ്ജയും തമ്മിലുള്ള ബന്ധം ശരത് അറിഞ്ഞതാണ കൊലപാതകത്തിന് കാരണം. ഈ ബന്ധത്തെ ശരത് ചോദ്യം ചെയ്തതിനു പിന്നാലെയാണ് അനിത സഞ്ജയനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് ഉറങ്ങി കിടന്ന ശരത്തിനെ പുതപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നും അനിത പൊലീസിനോട് സമ്മതിച്ചു.
Story highlights-The woman and her boyfriend killed their sleeping husband; Attempt to blame covid and escape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here