ഇതര സംസ്ഥാന തൊഴിലാളികളോട് വാടക ചോദിച്ചു; കെട്ടിട ഉടമകള്‍ക്ക് എതിരെ നിയമനടപടി

labours

ലോക്ക് ഡൗണിനിടെ ഇതര സംസ്ഥാന തൊഴിലാളികളോട് വാടക ചോദിച്ച സംഭവത്തിൽ കെട്ടിട ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ജില്ലാ ലേബർ ഫീസർ. കെട്ടിട ഉടമകൾക്കെതിരെ കേസെടുക്കുമെന്ന് ലേബർ ഓഫീസർ അറിയിച്ചു.

അതിഥി തൊഴിലാളികളോട് കെട്ടിട ഉടമകൾ വാടക ചോദിക്കുന്നതിന്റ ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നടപടി. തൊഴിലാളികളെ ഇറക്കിവിട്ടവർ‌ക്കെതിരേയും നടപടിയുണ്ടാകും.

read also:അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കണം; ഉപവാസ സമരവുമായി മേധാ പട്കർ

വാടക കെട്ടിടത്തിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കി വിടുന്നത് അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തേ അറിയിച്ചിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ ഇതര സംസ്ഥാന തൊഴിലാളികൾ ദുരിതത്തിലായിരുന്നു. പലരും നാട്ടിലേയ്ക്ക് പോകാനാകെ കുടുങ്ങി. തൊഴിലിടങ്ങൾ പൂട്ടിയതോടെ ജോലിയില്ലാതായി. ശമ്പളം കിട്ടാത്ത അവസ്ഥ നേരിടുന്നവരുമുണ്ട്.

Story highlights-will take action against building owners says kannur labour officer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top