Advertisement

അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കണം; ഉപവാസ സമരവുമായി മേധാ പട്കർ

May 4, 2020
Google News 2 minutes Read

മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന ഇതര സംസ്​ഥാന തൊഴിലാളികളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട്​ ഉപവാസ സമരവുമായി സാമൂഹിക പ്രവർത്തക മേധാ പട്​കർ. തിങ്കളാഴ്ച രാവിലെയാണ്​ സഹപ്രവർത്തകരോടൊപ്പം ബർവാനി ജില്ലയിലെ സെഗ്വാളിന്​ സമപം ദേശീയപാതയോരത്ത്​ സമരം തുടങ്ങിയത്​. 24 മണിക്കൂർ നീണ്ടുനിൽക്കുന്നതാണ് സമരം.

ആവശ്യം ഉടൻ പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. തൊഴിലാളികളെ മരിക്കാൻ വിടുകയാണ്​ സർക്കാർ ചെയ്യുന്ന​ത്. കൊടുംചൂടിൽ ആയിരക്കണക്കിന് തൊഴിലാളികളാണ്​ പെരുവഴിയിലൂടെ നടക്കുന്നത്​. നാട്ടിലെത്താൻ പണം നൽകാൻ പോലും ഇവർ തയ്യാറാണ്​. എന്നാൽ സർക്കാർ ഇപ്പോഴും ഉചിതമായ തീരുമാനം ​എടുക്കുന്നില്ല. മതിയായ വേതനം പോലും ലഭിക്കാതെയാണ്​ തൊഴിലാളികൾ മടങ്ങുന്നതെന്ന് സർക്കാർ മനസിലാക്കണമെന്നും മേധാ പട്കർ പറഞ്ഞു.

also read:മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ 13,000ലേക്ക്

മുംബൈ-ആഗ്ര ഹൈവേ വഴിയാണ്​ മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും തൊഴിലാളികൾ കാൽനടയായും വാഹനങ്ങളിലും നാട്ടിലേക്ക് മടങ്ങുന്നത്​. ഇരുസംസ്​ഥാനങ്ങളുടെ അതിർത്തിയായ ബർവാനി ജില്ലയിലെ സെന്ധ്വയിലൂടെയാണ്​ ഇവർ കടന്നുപോകുന്നത്​. പരിശോധനയ്ക്കിടെ തൊഴിലാളികളെ തടയുന്ന പ്രവണതയുണ്ട്. ഇതിനെതിരെയാണ് മേധാ പട്കർ രം​ഗത്തെത്തിയിരിക്കുന്നത്.

Story highlights-Medha Patkar ,demanding immediate transport for stranded workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here