ഡോക്ടറുടെ ആത്മഹത്യ; ആംആദ്മി എംഎൽഎ അറസ്റ്റിൽ

prakash jarwal

ഡൽഹിയിൽ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആംആദ്മി പാർട്ടി എംഎൽഎ പ്രകാശ് ജർവാൾ അറസ്റ്റിൽ. ഡൽഹി പൊലീസാണ് പ്രകാശ് ജർവാളിനെ അറസ്റ്റു ചെയ്തത്. ഡോക്ടറുടെ മകന്റെ പരാതിയിലാണ് അറസ്റ്റ്.

ചോദ്യം ചെയ്യലിന് എത്തണമെന്ന് ആവശ്യപ്പെട്ട് ജർവാളിന് രണ്ടു തവണ സമൻസ് അയച്ചിരുന്നു. എന്നാൽ ജർവാൾ ഹാജരാകാൻ തയ്യാറായില്ല. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ പിതാവിനേയും സഹോദരനേയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ജർവാളിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ശനിയാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

read also: ഡോക്ടറുടെ ആത്മഹത്യ; ആം ആദ്മി എംഎൽഎയ്ക്ക് എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

കഴിഞ്ഞ മാസം പതിനെട്ടിന് രാജേന്ദ്ര സിങ് (52) എന്ന ഡോക്ടറെ സൗത്ത് ഡൽഹിയിലെ ദുർഗാ വിഹാറിലുള്ള വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രകാശ് ജർവാൾ നിരന്തരം ദ്രോഹിച്ചിരുന്നുവെന്ന് ഡോക്ടർ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രകാശ് ജർവാളിനെതിരെ നടപടി.

story highlights- AAP MLA, Prakash Jarwal , doctor suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top