ലോക്ക് ഡൗൺ ലംഘനം: ഷാഫി പറമ്പിലിനും വികെ ശ്രീകണ്ഠനുമെതിരെ കേസ്

case against VK Sreekantan Shafi parambil

ലോക്ക് ഡൗൺ ലംഘിച്ചതിന് പാലക്കാട് എംപി വികെ ശ്രീകണ്ഠനും ഷാഫി പറമ്പിൽ എംഎൽഎയ്ക്കുമെതിരെ കേസ്. പാലക്കാട് നോർത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ പാലക്കാട് എംപി വികെ ശ്രീകണ്ഠന്റെയും ഷാഫി പറമ്പിൽ എംഎൽഎയുടേയും നേതൃത്വത്തിൽ മൂപ്പതോളം ആളുകൾ കൂടിയിരുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇവർ സ്വീകരിച്ചിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്.

 

Story highlights- case against VK Sreekantan Shafi parambil

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top