മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവർക്കായുള്ള പാസ് വിതരണം പുനഃരാരംഭിച്ചു

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവർക്കായുള്ള പാസ് വിതരണം പുനഃരാരംഭിച്ചു. റെഡ് സോണിൽ നിന്നുള്ളവർക്ക് നിലവിൽ പാസ് നൽകില്ല. പാസില്ലാതെ എത്തിയ നൂറോളം പേർ ഇന്ന് അതിർത്തികളിൽ കുടുങ്ങിയിരുന്നു. പാലക്കാടും വയനാടും കാസർഗോഡും അതിർത്തികളിൽ പാസ് ഇല്ലാതെ എത്തിയവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് സംസ്ഥാനം നിലപാട് എടുത്തതോടെയാണ് രാവിലെ പ്രതിസന്ധി രൂക്ഷമായത്. ഇവിടങ്ങളിൽ നിരവധിപേരാണ് യാത്രാനുമതി കാത്ത് കുടുങ്ങിക്കിടന്നത്.
Read More: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ല: മുഖ്യമന്ത്രി
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോള്‍ ക്രമവത്കരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എല്ലാവര്‍ക്കും കഴിയാവുന്നത്ര വേഗത്തില്‍ നാട്ടിലെത്താന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ഒരുദിവസം ഇങ്ങോട്ട് എത്തിച്ചേരാന്‍ പറ്റുന്ന അത്രയും ആളുകള്‍ക്കാണ് പാസ് നല്‍കുക. ഇങ്ങനെ വരുന്നവരെക്കുറിച്ച് വ്യക്തമായ ധാരണ അവര്‍ എത്തുന്ന ജില്ലകള്‍ക്കും ഉണ്ടാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ല. ക്രമത്തില്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഒരാള്‍ വരുന്നത് റെഡ്‌സോണ്‍ മേഖലയില്‍നിന്നാണ് എന്നതുകൊണ്ടുമാത്രം അവരെ തടയില്ല. എന്നാല്‍, വ്യക്തമായ ഒരു പ്രക്രിയ സജ്ജമായ സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരെ കടത്തിവിടാന്‍ കഴിയുകയുമില്ല. ചിലര്‍ ഏതോ മാര്‍ഗേന അതിര്‍ത്തികളിലെത്തി നാട്ടിലേക്ക് വരാന്‍ ശ്രമം നടത്തുന്നുണ്ട്. അവര്‍ക്ക് വരേണ്ട സ്ഥലത്തുനിന്നും കേരളത്തില്‍ നിന്നും ഇതിനുള്ള പാസ് ആവശ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
Story Highlights: kerala police, Lockdown, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here