മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്ക് യാത്രാപാസ്; കുത്തിയിരിപ്പ് സമരവുമായി ജനപ്രതിനിധികൾ

strike

ഇതര സംസ്ഥാനങ്ങളിൽ അകപ്പെട്ട മലയാളികൾക്ക് യാത്രാപാസ് അനുവദിക്കാത്ത തൃശൂർ ജില്ല ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് കളക്ടറേറ്റിന് മുൻപിൽ ജനപ്രതിനിധികളുടെ കുത്തിരിയിരിപ്പ് സമരം. എം പിമാരായ ടി എൻ പ്രതാപൻ, രമ്യഹരിദാസ്, അനിൽ അക്കര എംഎൽഎ എന്നിവരാണ് സമരത്തിലുള്ളത്. പാസ് അനുവദിക്കുന്നതിലെ വീഴ്ച തുടർന്നാൽ വൈകുന്നേരം വാളയാറിലെത്തി സമരം തുടരാനാണ് ജനപ്രതിനിധികളുടെ തീരുമാനം.

ജന്മനാട്ടിലേക്ക് തിരിച്ചു വരുന്നവർക്ക് അതിർത്തി കടക്കാൻ പ്രവേശനാനുമതി നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക. സംസ്ഥാന- ജില്ലാ ഭരണകൂടത്തിന് പിടിപ്പുകേടും അനാസ്ഥയും ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓണ്‍ലൈനില്‍ സമരം ഉദ്ഘാടനം ചെയ്തു. വാളയാർ ചെക്ക്പോസ്റ്റിൽ കുടുങ്ങിക്കിടക്കുന്ന മുഴുവനാളുകൾക്കും കേരളത്തിലേക്ക് പ്രവേശന അനുമതി നൽകണം. അല്ലാത്ത പക്ഷം വൈകുന്നേരം വാളയറിലെത്തി പ്രതിഷേധം കടുപ്പിക്കാനാണ് ജനപ്രതിനിധികളുടെ തീരുമാനം..

read also:കെഎസ്ആർടിസി ബസുകളിൽ ആളുകളെ നാട്ടിലെത്തിക്കണം: എം കെ മുനീർ

അതേസമയം പ്രതിപക്ഷ വിമർശനം നിർത്തി കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും കെഎസ്ആർടിസി ബസുകളിൽ മറ്റ് സംസ്ഥാനത്തുള്ളവരെ നാട്ടിലെത്തിക്കണമെന്നും എം കെ മുനീർ കോഴിക്കോട്ട് പറഞ്ഞു. അതിന് തയാറാകാതെ ധാർഷ്ട്യം കാണിക്കുകയാണ്. സഹായം നൽകാൻ പോലും മുഖ്യമന്ത്രിയുടെ തിട്ടൂരം വേണമെന്ന സാഹചര്യം അനുവദിക്കാനാകില്ല എന്നും എം കെ മുനീർ പറഞ്ഞു.

Story highlights-strike thrissur travel pass for migrant people in other states

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top