Advertisement

കൊവിഡ്; രോഗം സ്ഥിരീകരിച്ച 75 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല- കേജ്‌രിവാള്‍

May 10, 2020
Google News 2 minutes Read
aravind kejrival

ഡല്‍ഹിയില്‍ സ്ഥിരീകരിച്ച 75 ശതമാനം കൊവിഡ് കേസുകളിലും രോഗലക്ഷണങ്ങില്ലാത്തവരും ചെറിയ ലക്ഷണങ്ങള്‍ മാത്രം പ്രകടമാക്കുന്നവരുമാണെന്നും ഇത് ആശങ്ക ഉയര്‍ത്തുന്നതായും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗവും 50 വയസിന് മുകളില്‍ പ്രായമുളളവരാണെന്ന് കേജ്‌രിവാള്‍ വ്യക്തമാക്കി. കൊവിഡ് രോഗം വന്ന് മരിച്ചവരില്‍ 82 ശതമാനവും പ്രായമായവരാണ്.ഇത് അപകടസാധ്യത കൂടുതല്‍ പ്രായമായവരിലാണ് എന്നതാണ് സൂചിപ്പിക്കുന്നതെന്നും കേജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

read also:കൊവിഡ് 19: 3 വർഷത്തേക്ക് തൊഴിലാളി നിയമങ്ങളും അവകാശങ്ങളും റദ്ദ് ചെയ്ത് ഉത്തർപ്രദേശ്

നിലവില്‍ സംസ്ഥാനത്ത് ഇതുവരെ 7000ത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1500 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ 27 പേര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും കേജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Story highlights-75% of Delhi’s covid cases asymptomatic or mild ones Arvind Kejriwal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here