കൊവിഡ്: ജയിൽ തടവുകാരൻ മരിച്ചു

AGRA

ഉത്തർപ്രദേശിലെ ആഗ്രയിൽ ജയിൽ തടവുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു. സെൻട്രൽ ജയിലിലെ തടവുകാരനായ വീരേന്ദ്ര(60)യാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെയാണ് സംഭവം.

മെയ് മൂന്നിനാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വീരേന്ദ്രയെ ആഗ്രയിലെ എസ് എൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ രക്തസമ്മർദ്ദം കൂടുകയും തലച്ചോറിൽ സ്‌ട്രോക്ക് വരികയും ചെയ്തു. തുടർന്നായിരുന്നു മരണം. മെയ് ആറിന് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു.

read also: തിരുവനന്തപുരത്ത് പൊലീസും ഇതര സംസ്ഥാന തൊഴിലാളികളും തമ്മിൽ സംഘർഷം; സിഐക്ക് പരുക്ക്

വീരേന്ദ്രയുടെ മരണത്തെ തുടർന്ന് പതിനാല് സഹതടവുകാരേയും പതിനാറ് ജയിൽ വാർഡന്മാരേയും നിരീക്ഷണത്തിലാക്കി. ഡിഐജി ലാവ് കുമാർ ജയിലിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

story highlights- coronavirus, agra central jail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top