ആരോഗ്യപ്രവർത്തകർക്ക് ശമ്പള വർധനയുമായി കാനഡ

canada salary health workers

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് ശമ്പള വർധനയുമായി കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആണ് വാർത്താ സമ്മേളനത്തിലൂടെ ശമ്പള വർധന പ്രഖ്യാപിച്ചത്. എല്ലാ പ്രവിശ്യകളുടെയും അംഗീകാരത്തോടെ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം ഉയർത്താൻ തീരുമാനിച്ചു എന്നും ഇതിനായി മൂന്ന് ബില്യണ്‍ കനേഡിയൻ ഡോളർ ബജറ്റിൽ നീക്കിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: താമസ സ്ഥലത്ത് തീപിടിത്തം; ജസ്റ്റിൻ ട്രൂഡോയുടെ അമ്മ ആശുപത്രിയിൽ

ഈ രാജ്യം മുന്നോട്ട് പോകുന്നതിനായി നിങ്ങൾ സ്വന്തം ജീവൻ അപകടത്തിലാക്കിയിരിക്കുയാണെങ്കിൽ, കുറഞ്ഞ നിങ്ങൾക്ക് ലഭിക്കുന്നതെങ്കിൽ, തീർച്ചയായും നിങ്ങൾ ശമ്പള വർധനവ് അര്‍ഹിക്കുന്നവരാണ്. നമുക്കറിയാം, എന്തായാലും ഭാവിയിൽ നമ്മൾ ഇത് മറികടക്കുമ്പോൾ, നമ്മൾ എങ്ങനെ മറ്റുള്ളവരുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തിയെന്നും, കുറഞ്ഞ ശമ്പളം വാങ്ങുന്ന എങ്ങനെ ആരോഗ്യപ്രവർത്തകരെ എങ്ങനെ നാം പിന്തുണച്ചു എന്നും, ഒരു സമൂഹം എന്ന നിലയിൽ നാം എത്രത്തോളം മികച്ച നിലയിൽ പ്രവർത്തിച്ചു എന്നും നമുക്ക് മനസ്സിലാവും. ‘- ട്രൂഡോ പറഞ്ഞു.

Read Also: കൊവിഡിനെതിരെ പോരാടുന്നവർക്ക് ആദരം അർപ്പിച്ച് ഇന്ത്യൻ സൈന്യം

ഈ മഹാമാരിയുടെ സമയത്ത് സാമ്പത്തികമായും പറ്റ് പല കാര്യങ്ങളിലും വളരെ പിന്നാക്കം നിൽക്കുന്നവരെ നാം കാണുന്നുണ്ട്. അവർ ഈ സമൂഹത്തിന് വളരെ അത്യാവശ്യമുള്ള ആളുകളാണ്. അവരെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1800 കനേഡിയൻ ഡോളറിൽ (ഏകദേശം 96,000 രൂപ) താഴെ ശമ്പളം ഉള്ളവർക്കായിരിക്കും ശമ്പള വർധന ഉണ്ടാവുക. ഇവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 1800ഡോളര്‍ (ഏകദേശം 1.35 ലക്ഷം രൂപ) ആക്കാനാണ് കാനഡയുടെ തീരുമാനം.

കാനഡയിൽ ഇതുവരെ 67,702 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 4,693 പേരാണ് രാജ്യത്ത് മരിച്ചത്.

Story Highlights: canada salary hike health workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top