സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പാക്കേജ് അനുവദിക്കണമെന്ന് ടാക്‌സി തൊഴിലാളികൾ

ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നെങ്കിലും ഇപ്പോഴും ദുരിതം നേരിടുകയാണ് ടൂറിസ്റ്റ് ടാക്‌സി തൊഴിലാളികൾ. കൊവിഡ് ഭീതിയെ തുടർന്ന് ആളുകൾ ടാക്‌സികൾ തെരഞ്ഞെടുക്കാത്തതും പെർമിറ്റ് ഇല്ലാത്ത ടാക്‌സികൾ സർവീസ് നടത്തുന്നതുമാണ് ഇവർക്ക് വെല്ലുവിളിയാകുന്നത്.
ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് മുതൽ ടാക്‌സി കാറുകൾ ഒന്നും നിരത്തിലിറങ്ങിയിട്ടില്ല. അതിനാൽ തന്നെ ടാക്‌സി ഡ്രൈവർമാരും ഉടമകളും മറ്റ് മേഖലകളെ പോലെ തന്നെ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ദൈനം ദിന ജീവിതത്തിലെ ഏക വരുമാനം നിലച്ചതോടെ പലരും ദുരിതത്തിലാണ്. പ്രതിസന്ധി മറികടക്കാൻ സർക്കാർ സാമ്പത്തിക പാക്കേജുകൾ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കൂടാതെ വ്യാജ പെർമിറ്റുകൾ ഉപയോഗിച്ച് സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്തുന്നതും ടാക്‌സി തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയെങ്കിലും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. ടൂറിസ്റ്റ് ടാക്‌സി മേഖലയെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരക്കാർക്കെതിരെ കർശന നടപടി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോറിക്ഷ തൊഴിലാളികളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
taxi workers, economic package, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here