രണ്ട് ടീം; സമാന്തരമായി രണ്ട് പരമ്പര: കൊവിഡാനന്തരം പുതിയ പരീക്ഷണത്തിനൊരുങ്ങി ബിസിസിഐ

ഒരേ സമയം രണ്ട് വ്യത്യസ്ത പരമ്പരകൾ കളിക്കാനൊരുങ്ങി ടീം ഇന്ത്യ. കൊവിഡ് കാലത്തുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കുന്നതിനായി ഇന്ത്യൻ ദേശീയ ടീം ഒരേ സമയം, രണ്ട് ടീമുകളായി, രണ്ട് വ്യത്യസ്ത പരമ്പരകൾ കളിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനുള്ള സാധ്യതകൾ ബിസിസിഐ തേടുകയാണെന്നും സൂചനയുണ്ട്. ഒരു ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് സ്പോർട്സ്റ്റാർ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
Read Also: ഐപിഎൽ നടത്താൻ തയ്യാർ: ശ്രീലങ്ക
ടെസ്റ്റ് പരമ്പരകളിൽ ഒരു ടീമും ലിമിറ്റഡ് ഓവർ പരമ്പരകളിൽ മറ്റൊരു ടീമും ആവും കളിക്കുക. ഇതുവഴി കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പരമ്പരകൾ കളിക്കാനും കൂടുതൽ പണമുണ്ടാക്കാനും സാധിക്കും. കൊവിഡ് 19 പശ്ചാത്തലത്തിൽ മാർച്ചിലെ ദക്ഷിണാഫ്രിക്കൻ പര്യടനം ഇന്ത്യക്ക് നഷ്ടമായിരുന്നു. സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കാനുള്ള ഇംഗ്ലണ്ടിൻ്റെ ഇന്ത്യൻ പര്യടനം നടക്കാനുള്ള സാധ്യതയും വിരളമാണ്. 2020 ഐപിഎൽ സീസൺ റദ്ദാക്കിയാൽ ഏകദേശം 3200 കോടി രൂപയാവും ബിസിസിഐയുടെ നഷ്ടം. ഇതുവരെ ഐപിഎല്ലിൻ്റെ ഭാവിയെപ്പറ്റി ഉറപ്പുകൾ ലഭിച്ചിട്ടുമില്ല. അത്തരം ഒരു സാഹചര്യത്തിൽ സമാന്തര പരമ്പരകൾ കളിക്കുക എന്നത് ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
Read Also: ടി-20 ലോകകപ്പ് മാറ്റിവച്ച് ആ സമയത്ത് ഐപിഎൽ നടത്തണം: ബ്രണ്ടൻ മക്കല്ലം
നേരത്തെ, ഓസ്ട്രേലിയ ഈ രീതി പരീക്ഷിച്ചതാണ്. 2017 ഫെബ്രുവരിയിൽ സ്റ്റീവ് സ്മിത്ത് നയിച്ച ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം ഇന്ത്യയില്‍ കളിച്ചപ്പോള്‍, ആരോണ്‍ ഫിഞ്ച് നായകനായ ടീം സ്വന്തം നാട്ടിൽ ശ്രീലങ്കക്കെതിരെ ടി-20 പരമ്പര കളിച്ചിരുന്നു. ഇന്ത്യൻ ടീം ഈ രീതി പരിഗണിക്കുകയാണെങ്കിൽ ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കും. സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർ ടീമിൽ കളിക്കാൻ സാധ്യതയുണ്ട്.
Story Highlights: two teams two series bccci
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here