ഏപ്രിൽ മാസം ഏറ്റവും കൂടുതൽ സൂം വിഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്തത് ഇന്ത്യക്കാർ

സൂം വിഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ ഏപ്രിൽ മാസം ഏറ്റവും കൂടുതൽ ഡൗൺ ലോഡ് ചെയ്തത് ഇന്ത്യക്കാർ. ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്തവരിൽ 18.2 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണ്. രണ്ടാം സ്ഥാനം അമേരിക്കയ്ക്കാണ്.
കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തിൽ ലോക ജനത സൂം, ഗൂഗിൾ മീറ്റ് പോലുള്ള വിഡിയോ കോൺഫറൻസിംഗ് സേവനങ്ങളാണ് പരസ്പരം കാണുന്നതിനും സംസാരിക്കുന്നതിനുമായി ഉപയോഗപ്പെടുത്തുന്നത്. ലോക വ്യാപകമായി വഡിയോകോൾ ആപ്ലിക്കേഷനുകൾ ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയതാണ് സൂം ആപ്പിന്റെ ഡൗൺലോഡേർസിന്റെ എണ്ണം വർധിക്കാൻ കാരണമായത്.
എന്നാൽ, സൂം വിഡിയോ കോൾ സേവനത്തിൽ പലവിധ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിവിധ ഭരണകൂടങ്ങൾ ആപ്ലിക്കേഷൻ ഉപയോഗിക്കരുതെന്ന് നിർദേശം നൽകിയിരുന്നു. ഇന്ത്യയൻ ഭരണകൂടവും ഔദ്യോഗിക ആവശ്യങ്ങൾക്ക് സൂം ഉപയോഗിക്കരുതെന്ന നിർദേശം നൽകിയിരുന്നു.
മാത്രമല്ല, ആളുകൾക്ക് സുരക്ഷിമായി ഉപയോഗിക്കാൻ കഴിയുന്ന മറ്റൊരു വിഡിയോ കോൺഫറൻസിംഗ് സംവിധാനം ഒരുക്കാനും ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ പ്രശ്‌നങ്ങൾ നിലനിൽക്കുന്നിണ്ടെങ്കിലും സൂം സജീവമായി തന്നെ ആളുകൾ ഉപയോഗിക്കുന്നു എന്നാണ് ഡൗൺലോഡേർസിന്റെ എണ്ണത്തിൽ നിന്നും വ്യക്തമാകുന്നത്.
Story highlight: Indians have downloaded the largest zoom video conferencing app in April
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here