പിഎസ്‌സി ബുള്ളറ്റിനിലെ വംശീയ പരാമര്‍ശം ; എഡിറ്റോറിയല്‍ ചുമതലയുണ്ടായിരുന്ന മൂന്നുപേര്‍ക്ക് എതിരെ നടപടി

Racist reference in the PSC Bulletin; Action against three editorial persons  

കേരള പിഎസ്‌സി ബുള്ളറ്റിനിലെ വംശീയ പരാമര്‍ശത്തില്‍ സമകാലികം വിഭാഗം എഡിറ്റോറിയല്‍ ചുമതലയുണ്ടായിരുന്ന മൂന്നുപേര്‍ക്ക് എതിരെ നടപടി. പിഎസ്സി ബുള്ളറ്റിനില്‍ നിസാമുദ്ദിന്‍ തബ്ലീഗ് സമ്മേളനത്തെ കുറിച്ചുള്ള വിവാദ ചോദ്യം ചേദിച്ചതിന് നടപടി. പിഎസ്‌സി സമകാലികം വിഭാഗം ചുമതലയുണ്ടായിരുന്ന മൂന്ന് പേരെ എഡിറ്റോറിയല്‍ സ്ഥാനത്ത് നിന്ന് നീക്കി. തെറ്റായ പരാമര്‍ശത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് നടപടിയെന്ന് പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു.

തബ്‌ലീഗ് സമ്മേളനം രാജ്യത്ത് കൊവിഡ് പടര്‍ത്തിയെന്ന അര്‍ത്ഥം വരുന്ന തരത്തിലായിരുന്നു പിഎസ്‌സി ബുള്ളറ്റിനിലെ പരാമര്‍ശം. എ ശ്രീകുമാര്‍, ബി രാജേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സമകാലികം പംക്തി തയാറാക്കിരുന്നത്. സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് പിഎസ്‌സി സെക്രട്ടറി നേരത്തെ അറിയിച്ചിരുന്നു.

 

Story Highlights: Racist reference in the PSC Bulletin; Action against three editorial persons

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top