വീസാ നടപടികളും സേവനങ്ങളും സ്മാർട്ട് ചാനൽ വഴി ലഭ്യമാക്കി ദുബായ്

കൊവിഡിന്റെ പശ്ചാത്തലത്തിൽ വീസാ നടപടികളും സേവനങ്ങളും സ്മാർട്ട് ചാനൽ വഴി ലഭ്യമാക്കി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫേഴ്‌സ്. പൊതുജനങ്ങളുടെ ആരോഗ്യം പരിഗണിച്ചാണ് ജിഡിആർഎഫ്എ സംവിധാനത്തിന് ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് ഓഫീസ് സന്ദർശിക്കാതെ ഓൺലൈൻ മുഖേന എല്ലാ ഇടപാടുകളും പൂർത്തീകരിക്കാനുള്ള സൗകര്യമാണ് ജിഡിആർഎഫ്എ ഒരുക്കിയിരിക്കുന്നത്. വകുപ്പിന്റെ വെബ് സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഉപഭോക്താക്കൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതെന്ന് ജിഡിആർഎഫ്എ തലവൻ മേജർ  മുഹമ്മദ് അഹമ്മദ് അൽ മെറി അറിയിച്ചു.

എൻട്രി പെർമിറ്റുകൾ, റെസിഡൻസി പെർമിറ്റുകൾ, സ്ഥാപന സേവനങ്ങൾ, തുറമുഖ സേവനങ്ങൾ നിയമ ലംഘനങ്ങളുടെ അനന്തര നടപടികൾ വ്യക്തിഗത സ്റ്റാറ്റസ് തുടങ്ങി നിരവധി സേവനങ്ങളും ഇടപാടുകളുമാണ് ഓൺലൈനിലൂടെ ലഭ്യമാകുക.

മാത്രമല്ല, ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജിഡിആർഎഫ്എ രൂപം നൽകിയതായും അതുവഴി ഉപഭോക്താക്കളുടെ ഓഫീസ് സന്ദർശനങ്ങൾ 99 ശതമാനം കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും ജിഡിആർഎഫ്എയുടെ അഡ്മിനിസ്‌ട്രേഷൻ ഓഫീസർ ക്യാപ്റ്റൻ മെറിയം തായിബ് വ്യക്തമാക്കി.

Story highlight: Visa procedures and services available through the Smart Channel Dubai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top