വിദേശത്തുനിന്നും ഇതുവരെ കോട്ടയം ജില്ലയിൽ എത്തിയത് 141 പേര്‍

എട്ടു വിമാനങ്ങളിലും ഒരു കപ്പലിലുമായി കേരളത്തില്‍ എത്തിയ പ്രവാസികളില്‍ കോട്ടയം ജില്ലയില്‍ നിന്നുള്ളവര്‍ 141 പേരാണ്. ഇതില്‍ 72 പേര്‍ ജില്ലാ ഭരണകൂടം ഒരുക്കിയ നിരീക്ഷണ കേന്ദ്രങ്ങളിലും 69 പേര്‍ ഹോം ക്വാറന്‍റീനിലുമാണ് കഴിയുന്നത്.
ഞായറാഴ്ച്ച രാത്രി കോലാലമ്പൂരില്‍ നിന്നുള്ള വിമാനത്തില്‍ എത്തിയ ഏഴു പേരില്‍ ഒരാളെ വീട്ടിലേക്കയച്ചു. ബാക്കി ആറു പേര്‍ ക്വാറന്‍റീനിലാണ്. ഇതുവരെ എത്തിയവരില്‍ 75 പേര്‍ പുരുഷന്‍മാരും 66 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 34 ഗര്‍ഭിണികളും ഏഴു കുട്ടികളും ഉള്‍പ്പെടുന്നു.
മാലദ്വീപില്‍നിന്നും നാവിക സേന കപ്പല്‍ ഐഎന്‍എസ് ജലാശ്വയില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള 39 പേർ എത്തിയിരുന്നു. ഇവരില്‍ 33 പുരുഷന്‍മാരും അഞ്ച് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഇവരിൽ 32 പേരെ ഭരണങ്ങാനം അസീസി കേന്ദ്രത്തിലും മൂന്നു പേരെ കുമ്മണ്ണൂര്‍ സെന്‍റ് പീറ്റേഴ്സ് ഹോസ്റ്റലിലുമാണ് താമസിപ്പിച്ചിരിക്കുന്നത്.
Story Highlights: kottayam, Lockdown, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here