‘ആൻഡ് ഷി സെഡ് യെസ്’ പ്രണയിനിയുടെ ചിത്രം പങ്കുവച്ച് റാണ
കാമുകിയാരെന്ന് വെളിപ്പെടുത്തി തെലുങ്ക് സൂപ്പർ താരം റാണാ ദഗുപതി. പ്രണയം തുറന്നു പറഞ്ഞപ്പോൾ അവൾ സമ്മതിച്ചതായി അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. മിഹീക ബജാജ് എന്നാണ് താരത്തിന്റെ പ്രണയിനിയുടെ പേര്. ഹൈദരാബാദ് സ്വദേശിനിയായ ഫാഷൻ ഡിസൈനറാണ് മിഹീക.
താരത്തിന് സാമന്ത അക്കിനേനി, ശ്രുതി ഹാസൻ, കിയാരാ അദ്വാനി, ഹൻസിക, റാഷി ഖന്ന ഉൾപ്പെടെയുള്ളവർ ആശംസയേകി. വിവാഹത്തെക്കുറിച്ചൊന്നും താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മിഹീകയ്ക്ക് ഒപ്പമുള്ള സെൽഫിയും താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.
ബാഹുബലിയിലൂടെ മലയാളി പ്രക്ഷകർക്ക് സുപരിചിതനായ താരമാണ് റാണാ ദഗുപതി. ബാഹുബലിയിലെ വില്ലനായ ബല്ലാല ദേവനായി ബാഹുബലി സീരീസിന്റെ രണ്ട് ഭാഗത്തിലും അദ്ദേഹം തിളങ്ങി. ലീഡർ എന്ന സിനിമയിലൂടെയാണ് തെലുങ്ക് സിനിമയിൽ അഭിനയ രംഗത്തേക്ക് റാണ ചുവടുവച്ചു. നിർമാതാവും വിഷ്വൽ എഫക്ട്‌സ് കോർഡിനേറ്റർ കൂടിയാണ് റാണ. നിർമാതാവായ ദഗുപതി സുരേഷ് ബാബുവിന്റെ മകനാണ്. തെലുങ്ക് സിനിമാ താരങ്ങളായ വെങ്കിടേഷിന്റെയും നാഗ ചൈതന്യയുടെയും ബന്ധുവുമാണ് റാണ.
rana daggubati revealed his love, miheeka bajaj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here