എയർ ഇന്ത്യാ പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്

കൊവിഡ് സ്ഥിരീകരിച്ച എയർ ഇന്ത്യാ പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. ചൈനയിലേക്ക് ചരക്കുമായി പോയ ബോയിംഗ് 787 വിമാനത്തിലെ അഞ്ച് പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനാഫലമാണ് നെഗറ്റീവായിരിക്കുന്നത്.

ശനിയാഴ്ച പൈലറ്റുമാരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. എന്നാൽ, ഇവരിൽ അഞ്ച് പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഏപ്രിൽ 20-നാണ് രോഗബാധിതരാകുന്നതിന് മുമ്പ് ഇവർ വിമാനം പറത്തിയിരുന്നത്. പൈലറ്റുമാരുടെ ആദ്യ പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ ഇവരെ വീടുകളിൽ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. രണ്ടാമത് നടത്തിയ റാൻഡം പിസിആർ ടെസ്റ്റിലൂടെ അഞ്ചുപേരുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു.

പൈലറ്റുമാരുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് വ്യോമയാന മന്ത്രാലയവും കേന്ദ്ര ആരോഗ്യമന്ത്രാലയവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

Story highlight:The second test result of five air india pilots was covid negative

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top