റെസ്‌റ്റോറന്റുകൾക്കും ഓട്ടോറിക്ഷകൾക്കും അനുമതി നൽകാൻ സർക്കാർ

റെസ്റ്റോറന്റുകൾക്കും ഓട്ടോറിക്ഷകൾക്കും അനുമതി നൽകാൻ ഒരുങ്ങി സർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടുണ്ട്. എന്നാൽ ഇതിന് അംഗീകാരം ലഭിച്ചിട്ടില്ല. ശാരീരിക അകലം പാലിച്ച് റെസ്റ്റോറന്റുകൾ അനുവദിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. റെസ്റ്റോറന്റിലെ സീറ്റുകൾ അതനുസരിച്ച് ക്രമീകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കർശനമായ വ്യവസ്ഥകളോടെ ഓട്ടോറിക്ഷകൾ അനുവദിക്കാവുന്നതാണ്. യാത്രക്കാരുടെ എണ്ണം ഒന്ന് എന്ന നിലയിൽ നിജപ്പെടുത്തണം. കുടുംബാംഗങ്ങൾ സഞ്ചരിക്കുകയാണെങ്കിൽ മാത്രം ഇതിൽ ഇളവ് അനുവദിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
read also: കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ചത് രണ്ടു വയസുള്ള കുട്ടിക്ക്
അതേസമയം, സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം മൂന്ന്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ വിദേശത്ത് നിന്നും ഒരാൾ ചെന്നൈയിൽ നിന്നും വന്നവരാണ്. ആർക്കും രോഗമുക്തിയില്ല. കൊവിഡ് ബാധിച്ച് 32 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 23 പേർക്കും കൊവിഡ് ബാധിച്ചത് പുറത്തു നിന്നാണ്. ചെന്നൈയിൽ നിന്ന് ആറ്, മഹാരാഷ്ട്രയിൽ നിന്ന് നാല്, നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർ, വിദേശത്ത് നിന്ന് വന്ന പതിനൊന്നുപേർ എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ചത്. ഒൻപത് പേർക്ക് സമ്പർക്കത്തിലൂടെയും കൊവിഡ് ബാധിച്ചു.
story highlights- coronavirus, cm press meet, autorikshaw, restaurant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here