ഡല്‍ഹി-തിരുവനന്തപുരം ട്രെയിന്‍: ക്രമീകരണങ്ങള്‍ വിലയിരുത്തി

എറണാകുളം ജില്ലയില്‍ ഡല്‍ഹി-തിരുവനന്തപുരം പ്രത്യേക ട്രെയിനില്‍ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ മന്ത്രി വിഎസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം വിലയിരുത്തി. 15 ന് പുലര്‍ച്ചെ ഒരു മണിക്ക് പ്രത്യേക ടെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തും. യാത്രക്കാരെ സ്റ്റേഷനില്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍ പരിശോധിക്കും. രോഗലക്ഷണമുള്ള യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. 400 യാത്രികരെയാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കായി നാല് മെഡിക്കല്‍ കൗണ്ടറുകള്‍ സജ്ജീകരിക്കാനും യോഗത്തില്‍ തീരുമാനം ആയി.

കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഇതുവരെ 204 പേര്‍ രെജിസ്ടറ്റര്‍ ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ സ്റ്റേഷനില്‍ പൂര്‍ത്തിയാക്കും. ട്രെയിനില്‍ എത്തുന്നവര്‍ക്ക് സ്വകാര്യ വാഹനങ്ങളില്‍ പോകുന്നതിനുള്ള അനുവാദമുണ്ട്. ട്രെയിനില്‍ എത്തുന്ന എല്ലാവരും വീടുകളില്‍ ക്വാറന്റീനില്‍ കഴിയണം. ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ശാരീരിക അവശതകള്‍ ഉള്ളവര്‍ക്കായി സ്റ്റേഷനില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. യാത്രികര്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ സ്റ്റേഷനില്‍ അനൗണ്‍സ് ചെയ്യും. വിവിധ ജില്ലകളിലേക്കുള്ള യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി ബസുകള്‍ ഉണ്ടായിരിക്കും.

 

Story Highlights: Delhi-Thiruvananthapuram train: arrangements were evaluatedനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More