Advertisement

‘പകർച്ചവ്യാധി പ്രതിരോധ നടപടികൾകൊറോണ കാലത്ത് കുറഞ്ഞതായി സംശയം’; ആരോഗ്യ മന്ത്രി കെകെ ശൈലജ

May 13, 2020
Google News 2 minutes Read
kk shailaja

പകർച്ചവ്യാധി പ്രതിരോധ നടപടികൾ കൊറോണകാലത്ത് കുറഞ്ഞ് പോയോന്ന് സംശയമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത്കൃത്യമായ ശുചീകരണവും, കൊതുക് നശീകരണവും നടക്കണം. ചിലയിടങ്ങളിൽഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.

read also:വാളയാർ വഴി വന്ന മലപ്പുറം സ്വദേശിക്ക് കൊവിഡ്; പരിസരത്തുണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി കെ കെ ശൈലജ

ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപെട്ട എല്ലായിടത്തും ഇതിനുവേണ്ട ഇടപെടൽ നടത്തി. മഴക്കാലത്തിന് കാത്ത് നിൽക്കേണ്ടതില്ല. അതിനു മുൻപ് തന്നെ ഡെങ്കി പനി, എച്ച്എൻവൺ തുടങ്ങിയ പകർച്ചവ്യാധികൾ പകരാതിരിക്കാനുള്ള ശ്രമം നടത്തണമെന്നും പകർച്ചവ്യാധി മൂലംആളപായമുണ്ടായാൽ കൊവിഡ് പ്രതിരോധ നേട്ടത്തിന് ഫലമില്ലാതെ പോകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Story highlights-‘Epidemic preventive measures are suspected to have declined during Coronation’ Health Minister KK Shailaja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here