51.5 കിലോ ഭാരം, 97 സെന്റി മീറ്റര്‍ ഉയരം അഞ്ചലിലെ തേന്‍വരിക്ക ഗിന്നസിലേക്ക്

ജോണ്‍കുട്ടിയുടെ പുരയിടത്തില്‍ വിളഞ്ഞ തേന്‍വരിക്ക ചക്ക ഗിന്നസ് റെക്കോര്‍ഡിലേക്ക്. കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കല്‍ ഗ്രമാപഞ്ചായത്തിലെ നെടുവിള പുത്തന്‍വീട്ടില്‍ ജോണ്‍കുട്ടിയുടെ വീട്ടുവളപ്പിലാണ് ഭീമന്‍ തേന്‍വരിക്ക വിളഞ്ഞത്. 51.5 കിലോ ഭാരമുള്ള ചക്കയ്ക്ക് 97 സെന്റി മീറ്റര്‍ ഉയരം ഉണ്ട്.

2016 ല്‍ പൂനെയില്‍ നിന്നുള്ള 42.72 കിലോഗ്രാം തൂക്കവും 57.15 സെന്റി മീറ്റര്‍ നീളവുമുള്ള ചക്കയാണ് ലോക ഗിന്നസ് റെക്കോര്‍ഡിലുള്ളത്. ഈ റെക്കോര്‍ഡ് മറികടന്ന ജോണ്‍കുട്ടിയുടെ തേന്‍വരിക്കയുടെ വിവരം ഗിന്നസ്, ലിംക ബുക്ക് ഒഫ് റിക്കാഡ്‌സ് അധികാരികളെ അറിയിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഗിന്നസ്ബുക്ക് അധികൃതര്‍ എത്തുമെന്നാണ് ജോണ്‍കുട്ടിക്ക് കിട്ടിയ മറുപടി. വീട്ടുവളപ്പിലെ അസാധാരണ വലിപ്പമുള്ള ചക്ക ബന്ധുകളുടെ സഹായത്തോടെയാണ് ജോണ്‍കുട്ടി പ്ലാവില്‍ നിന്നും കെട്ടിയിറക്കിയത്. സ്ഥലത്തെ കൃഷി ഓഫീസറും സംഘവും നേരിട്ടെത്തി ചക്കയുടെ തൂക്കവും നീളവും ബോധ്യപ്പെട്ടു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയിലെ ജീവനക്കാരനാണ് ജോണ്‍കുട്ടി.

Story highlights-Heaviest jackfruit in Anchal break Guinness World Recordsനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More