പഴയ സിംഹം പുതിയ പേരിൽ; ആത്മ നിർഭർ ഇന്ത്യയെ പരിഹസിച്ച് ശശി തരൂർ

sasy tharoor

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വയം പര്യാപ്ത ഇന്ത്യ അഥവാ ആത്മനിർഭർ ഇന്ത്യ ആശയത്തെ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ‘മേക്ക് ഇൻ ഇന്ത്യ’ എന്ന മുൻപ് പ്രഖ്യാപിച്ച പദ്ധതി പുതിയ പേരിൽ വീണ്ടും പ്രഖ്യാപിക്കുകയാണ് പ്രധാന മന്ത്രി ചെയ്തതെന്ന് ട്വിറ്ററിൽ തരൂർ കുറിച്ചു. പഴയ സിംഹം പുതിയ പേരിൽ എന്നാണ് തരൂർ പുതിയ ആശയത്തെക്കുറിച്ച് പറഞ്ഞത്. മേക്ക് ഇൻ ഇന്ത്യയുടെ ചിഹ്നം സിംഹമായിരുന്നു. പുതിയ ആശയത്തിനെ ആത്മനിർഭർ ഭാരത് എന്നാണ് പ്രധാനമന്ത്രി വിളിച്ചത്.

ശശി തരൂർ ട്വിറ്ററിലൂടെയാണ് തന്റെ അഭിപ്രായം അറിയിച്ചത്. ഹിന്ദിയിലാണ് ട്വീറ്റ്. ട്വീറ്റിന്റെ പരിഭാഷ താഴെ,

‘ആ പഴയ സിംഹത്തെ പുതിയ പേരിൽ വിറ്റു, ഒരുപാട് സ്വപ്‌നങ്ങളും വീണ്ടും അയാൾ വിറ്റു…മേക്ക് ഇൻ ഇന്ത്യ ഇപ്പോൾ ആത്മ നിർഭർ ഇന്ത്യ, എന്തെങ്കിലും പുതിയതായി ഉണ്ടോ?’ തരൂർ കുറിച്ചു.

അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിനെ പി. ചിദംബരവും പരിഹസിച്ചു. തലക്കെട്ടും ശൂന്യമായ പേജും എന്നാണ് പ്രധാനമന്ത്രിയുടെ പാക്കേജിനെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനകാര്യമന്ത്രിയുമായ ചിദംബരം പരിഹസിച്ചത്. ശൂന്യമായ പേജിനെ ധനമന്ത്രി നിർമല സീതാരാമൻ പൂരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചിദംബരം ട്വിറ്ററിലൂടെ വിമർശിച്ചു.

Story highlights-sashi tharoor on athmanirbhar india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top